മലയമ്മ : ശ്രീ മലയമ്മ ശിവക്ഷേത്രത്തിൽ 2022 ജൂലൈ 6, 7, 8 തീയതികളിലായി ദ്രവ്യ കലശവും പുതുതായി നിർമിച്ച അയ്യപ്പ ക്ഷേത്രത്തിലെ പ്രതിഷ്ഠാ ചടങ്ങുകളും നടക്കും. ചടങ്ങുകൾക്ക് ക്ഷേത്രം തന്ത്രി പാടേരി സുനിൽ നമ്പൂതിരിപ്പാട് നേതൃത്വം നൽകും.
ജൂലൈ 6ന് വിശേഷാൽ പൂജകൾ, രാത്രി 7 ന് സാംസ്കാരിക സമ്മേളനം എൻ.ഐ.ടി ഡയറക്ടർ പ്രൊഫ.പ്രസാദ് കൃഷ്ണ ഉദ്ഘാടനം ചെയ്യും. കൊളത്തൂർ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി മുഖ്യാതിഥിയായിരിക്കും. തുടർന്ന് നൃത്തനൃത്യങ്ങൾ.
ജൂലൈ 7 ന് വിശേഷാൽപൂജകൾ, 11 മണിക്ക് ശ്രീ. മുല്ലപ്പള്ളി കൃഷ്ണൻ നമ്പൂതിരിയുടെ പ്രഭാഷണം, രാത്രി 7 ന് കോഴിക്കോട് ഡോ.പ്രശാന്ത് വർമ നയിക്കുന്ന മാനസജപലഹരി (നാമാർച്ചന), അന്നദാനം എന്നിവ ഉണ്ടാകും .
ജൂലൈ 8 ന് രാവിലെ ഗണപതി ഹോമം, കലശാഭിഷേകം, രാവിലെ 7.15 നും 8.50 ഇടയിലുളള ശുഭമുഹൂർത്തത്തിൽ ശ്രീധർമ്മശാസ്താ പ്രതിഷ്ഠ, ദ്രവ്യകലശാഭിഷേകം, 11 മണിക്ക് വിനോദ് മങ്ങത്തായയുടെ പ്രഭാഷണo, സമൂഹസദ്യ എന്നിവയും ഉണ്ടാകും.


Post a Comment