മാവൂർ: മനുഷ്യാവകാശ പ്രവർത്തകരെയും, മാധ്യമ പ്രവർത്തകരെയും അകാരണമായി ജയിലിലടക്കുന്ന നരേന്ദ്രമോദി സർക്കാരിന്റെ ഭരണകൂട ഭീകരതക്കെതിരെ മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാവൂരിൽ ചേർന്ന പ്രധിഷേധ സംഗമം മുസ്ലിം ലീഗ് നിയോജക മണ്ഡലം വൈസ് പ്രസിഡണ്ട് എ.ടി.ബഷീർ ഉദ്ഘാടനം ചെയ്തു.
മുസ്ലിം ലീഗ് പഞ്ചായത്ത് ആക്ടിംഗ് പ്രസിഡണ്ട് കെ.ആലി ഹസ്സൻ അദ്ധ്യക്ഷത വഹിച്ചു.പെരുവയൽ ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.കെ.ഷറഫുദ്ദീൻ മുഖ്യപ്രഭാഷണം നടത്തി.മുസ്ലിംലീഗ് നിയോജക മണ്ടലം വൈസ് പ്രസിഡണ്ട് മങ്ങാട്ട് അബ്ദുറസാഖ്,മുസ്ലിം ലീഗ് പഞ്ചായത്ത് ഭാരവാഹികളായ തേനുങ്ങൽ അഹമ്മദ് കുട്ടി, ടി.ഉമ്മർ മാസ്റ്റർ,കെ.എം.എ നാസർ മാസ്റ്റർ, കെ.ലത്തീഫ് മാസ്റ്റർ, എം.പി.അബ്ദുൽ കരീം,യു.ഡി.എഫ് പഞ്ചായത്ത് ചെയർമാൻ എം.ഇസ്മായിൽ മാസ്റ്റർ, ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡണ്ട് പി.ഉമ്മർ മാസ്റ്റർ,യൂത്ത് ലീഗ് നിയോജക മണ്ടലം സെക്രട്ടറി സി.ടി.മുഹമ്മദ് ഷരീഫ്, പഞ്ചായത്ത് സെക്രട്ടറി കെ.ഹബീബ്, പ്രവാസി ലീഗ് നിയോജക മണ്ടലം സെക്രട്ടറി ടി.കെ.അബ്ദുല്ലക്കോയ,കർഷക സംഘം നിയോജക മണ്ടലം സെക്രട്ടറി മുനീർ കുതിരാടം കെ.എം.സി.സി. കുന്ദമംഗലം നിയോജക മണ്ടലം മുൻ സെക്രട്ടറി സി.കെ.ലത്തീഫ് എന്നിവർ സംസാരിച്ചു. മുസ്ലിം ലീഗ് പഞ്ചായത്ത് ജന:സെക്രട്ടറി വി.കെ.റസാഖ് സ്വാഗതവും ട്രഷറർ ടി.ടി.എ.ഖാദർ നന്ദിയും പറഞ്ഞു.

Post a Comment