മുക്കത്ത് വെല്‍ഫെയര്‍ പാര്‍ട്ടി പുതിയ മണ്ഡലം ഓഫീസ് ഉദ്ഘാടനം ചെയ്തു


പാര്‍ട്ടി ഓഫീസുകള്‍ ജനങ്ങളുടെ അഭയകേന്ദ്രങ്ങളാവണം - പ്രേമ ജി പിഷാരടി




മുക്കം:  രാഷ്ട്രീയ പാര്‍ട്ടികളുടെ ഓഫീസുകള്‍ ജനങ്ങളുടെ അത്താണിയായി മാറി സമൂഹത്തിന്റെ അഭയകേന്ദ്രങ്ങളായി മാറണമെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന കമ്മിറ്റി അംഗം പ്രേമ ജി പിഷാരടി. മുക്കത്ത് വെല്‍ഫെയര്‍ പാര്‍ട്ടി തിരുവമ്പാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ പുതിയ ഓഫീസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവര്‍. മണ്ഡലം പ്രസിഡന്റ് കെ.സി അന്‍വര്‍ അധ്യക്ഷതവഹിച്ചു. ജില്ലാ സെക്രട്ടറി ചന്ദ്രന്‍ കല്ലുരുട്ടി, കാരശ്ശേരി ഗ്രാമ പഞ്ചായത്ത് അംഗം ശാഹിന, മുക്കം നഗരസഭ കൗണ്‍സിലര്‍മാരായ ഗഫൂര്‍ മാസ്റ്റര്‍, ഫാത്തിമ കൊടപ്പന, സാറ കൂടാരം, പാര്‍ട്ടി ജില്ലാ കമ്മിറ്റി അംഗം ശംസുദ്ദീന്‍ ചെറുവാടി, ഫ്രറ്റേണിറ്റി സംസ്ഥാന വൈസ് പ്രസിഡന്റ് നഈം ഗഫൂര്‍, വിമന്‍ ജസ്റ്റിസ് മൂവ്‌മെന്റ് കണ്‍വീനര്‍ ഇ.എന്‍ നദീറ എന്നിവര്‍ സംസാരിച്ചു. മണ്ഡലം സെക്രട്ടറി ഇ.കെ.കെ ബാവ സ്വാഗതവും ട്രഷറര്‍ ലിയാഖത്തലി മുറമ്പാത്തി നന്ദിയും പറഞ്ഞു. 


Post a Comment

Previous Post Next Post
Paris
Paris