നെച്ചൂളി : കിഴൂർ എ എൽ പി സ്കൂളിൽ പി ടി എ വാർഷിക പൊതുയോഗവും, ഈ സ്കൂളിലെ മുൻ പ്രധാന അധ്യാപകനും സാംസ്കാരിക പ്രവർത്തകനുമായ ശ്രീ. ഹരിദാസൻ മാസ്റ്ററെ ആദരിക്കുന്ന ചടങ്ങും പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ. ഓളിക്കൽ ഗഫൂർ ഉദ്ഘാടനം ചെയ്തു.
പ്രസ്തുത ചടങ്ങിന് മുൻ പിടിഎ പ്രസിഡന്റ് ശ്രീ. വിശ്വൻ ഐ പി അധ്യക്ഷത വഹിച്ചു. ഹെഡ്മിസ്ട്രസ് ശ്രീമതി. ശ്രീലത ടീച്ചർ സ്വാഗതം പറഞ്ഞു. മുഖ്യാതിഥിയായ ഹരിദാസൻ മാസ്റ്ററെ പൊന്നാടയണിയിച്ച് ചടങ്ങിൽ ആദരിച്ചു.മാനേജർ ശ്രീമതി ഡോക്ടർ നിഷ , ശ്രീ വിനീഷ് കുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.രേഖ ടീച്ചർ നന്ദി പറഞ്ഞു.

Post a Comment