കൊടുവള്ളിയിൽ സംരംഭകത്വ ശില്പശാല ജൂലൈ ആറിന് നടക്കും


കൊടുവള്ളി : സംരംഭക വർഷാചരണത്തിന്റെ ഭാഗമായി പുതിയ സംരംഭകരെ കണ്ടെത്തുക എന്ന ലക്ഷ്യത്തോടെ വ്യവസായ-വാണിജ്യ വകുപ്പും കൊടുവള്ളി നഗരസഭയും ചേർന്ന് സംരംഭകത്വ ശില്പശാല സംഘടിപ്പിക്കുന്നു. 




കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ പദ്ധതികൾ, സേവനങ്ങൾ, ലൈസൻസ് നടപടിക്രമങ്ങൾ എന്നീ വിഷയങ്ങളിൽ പുതുസംരംഭകർക്ക് അറിവ് നൽകുന്ന ശില്പശാല ജൂലൈ ആറിന് രാവിലെ 10:30ന് കൊടുവള്ളി കമ്മ്യൂണിറ്റി ഹാളിൽ നടക്കും. മുൻസിപ്പാലിറ്റി പരിധിയിൽ സംരംഭങ്ങൾ ആരംഭിക്കുവാനും വിപുലീകരിക്കാനും താത്പര്യമുള്ളവർക്ക് പങ്കെടുക്കാം. രജിസ്‌ട്രേഷന് 7012360028, 8086572855 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.

Post a Comment

Previous Post Next Post
Paris
Paris