ഉന്നത വിജയികളെ അനുമോദിച്ചു.


കുന്ദമംഗലം : ജമാഅത്തെ ഇസ്ലാമി കുന്ദമംഗലം വെസ്റ്റ് യൂനിറ്റ് സംഘടിപ്പിച്ച പ്രവർത്തക സംഗമത്തിൽ പ്രദേശത്തെ എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിച്ചു. മൂല്യ ബോധമുള്ള കുട്ടികളെ സമൂഹത്തിന് നൽകിയാൽ മാത്രമേ രാജ്യത്ത് ശാന്തിയും സമാധാനവും നിലനിൽകുകയുള്ളുവെന്ന് സംഗമം ഉദ്ഘാടനം ചെയ്തുകൊണ്ട് കുന്ദമംഗലം മസ്ജിദുൽ ഇഹ്സാൻ മഹല്ല് കമ്മിറ്റി പ്രസിഡന്റ് എം.സിബ്ഗത്തുള്ള പറഞ്ഞു. 




ജീവിത സാഹചര്യങ്ങളെ തരണം ചെയ്ത് അനുഭവ സമ്പത്ത് കരസ്ഥമാക്കിയാൽ മാത്രമേ വിദ്യാഭ്യാസം കൊണ്ട് ശാശ്വത വിജയം കൈവരിക്കാൻ സാധിക്കുകയുള്ളൂ എന്ന് മുഖ്യ പ്രഭാഷണം നടത്തിക്കൊണ്ട് അബൂബക്കർ തെല്ലശ്ശേരി പറഞ്ഞു. പി.എം. ഷരീഫുദ്ധീൻ അധ്യക്ഷത വഹിച്ചു.  കുട്ടികൾക്കുള്ള ഉപഹാര സമർപ്പണം ആമിനയ്യ് ഹജ്ജുമ്മ നെടുംങ്കണ്ടത്തിൽ നിർവ്വഹിച്ചു. ഇ.പി. ലിയാഖത്ത് അലി, എം.എ. സുമയ്യ, ആയിഷ പുറ്റാട്ട്, അലി, യാസീൻ , ബിന്ദു, പരീദ്, എൻ.അലി, ജാബിർ, ഉസ്മാൻ, സമീറ തുടങ്ങിയവർ സംസാരിച്ചു. എ.കെ. സുലൈമാൻ സ്വാഗതവും ടി.പി. റൈഹാനത്ത് നന്ദിയും പറഞ്ഞു.
ഫോട്ടോ : ജമാഅത്തെ ഇസ്ലാമിയുടെ നേതൃത്വത്തിൽ ഉന്നത വിജയികൾക്കുള്ള അനുമോദനം മഹല്ല് പ്രസിഡന്റ് എം. സിബ്ഗത്തുള്ള ഉദ്ഘാടനം ചെയ്യുന്നു.

Post a Comment

Previous Post Next Post
Paris
Paris