SSF മലയമ്മ യൂണിറ്റ് സാഹിത്യോത്സവ് സമാപിച്ചു: പാലിയിൽ ബ്ലോക്ക് ജേതാക്കൾ


മലയമ്മ: എസ്എസ്എഫ് മലയമ്മ യൂണിറ്റ് സാഹിത്യോത്സവ് പ്രൗഢ സമാപ്തി.വിദ്യാർത്ഥികളുടെ കലാ കഴിവുകളെ വളർത്തിയെടുക്കുന്നതിനായ്‌ എസ്.എസ്.എഫ്  സംസ്ഥാന കമ്മിറ്റി തയ്യാറാക്കിയ പദ്ധതിയാണ് സാഹിത്യോത്സവ്.സൽമാൻ സഖാഫി എറണാകുളം പ്രാർത്ഥന നടത്തി.




 എസ്. എസ്. എഫ് മലയമ്മ യൂണിറ്റ് സെക്രട്ടറി അബൂബക്കർ സ്വാഗതം പറഞ്ഞു. മർകസ് മുദരിസ് സൈനുദ്ദീൻ അഹസനി ഉദ്ഘാടനം ചെയ്തു. കോട്ടക്കൽ അബ്ദുറഹ്മാൻ സാഹിബ്, കെ.പി മുഹമ്മദ് സാഹിബ്‌  ആശംസ അറിയിച്ചു.



 രണ്ട് ദിവസമായി നടന്ന കലാ സാഹിത്യ മത്സരങ്ങളിൽ പാലിയിൽ ബ്ലോക്ക് 130 പോയിന്റ് നേടി ഓവറോൾ
ചാമ്പ്യന്മാരായി. 91 പോയിന്റ് നേടി നാരകശ്ശേരി ബ്ലോക്ക് രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ടീമുകൾ ക്കുള്ള ട്രോഫി വിതരണം ഹക്കീം. ടി, ഹമീദ് ടി, മുഹമ്മദ് എന്നവർ നിർവ്വഹിച്ചു.സാഹിത്യ സമിതി ചെയർമാൻ ഷിബിലി നന്ദി പറഞ്ഞു.

Post a Comment

Previous Post Next Post
Paris
Paris