വെയർഹൗസിൽ അപകടം ; മണാശ്ശേരി മുത്താലം സ്വദേശി ഖത്തറിൽ മരിച്ചു


ദോഹ : ഖത്തറിലെ ഇൻ ഡസ്ട്രിയിൽ ഏരിയയിൽ വെയർ ഹൗസിലെ ജോലിക്കിടയിലുണ്ടായ അപകടത്തിൽ മുത്താലം സ്വദേശി മരിച്ചു . മുത്താലം കിടങ്ങൻ തടായിൽ മുഹമ്മദ്(ബാബു 56) ആണ് ഞായറാഴ്ച ഉച്ചകഴിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചത് .




ഭാര്യ : കട്ടാങ്ങൽ കണ്ടിയിൽ നഫീസ . മക്കൾ : ഷൗക്കത്ത് ( സൗദി ) , ജംഷീറലി ( ഖത്തർ ) , ജുമൈലത്ത് ( എൻ.ജി.ഒ കോർട്ടേഴ്സ് ) , ജംഷീറ (മടവൂർ) . മരുമക്കൾ : താജുദ്ദീൻ ( എൻ.ജി.ഒ കോർട്ടേഴ്സ് ) , ഷമീർ ( മടവൂർ ) , ബിൻസിയ നസ്രിൻ ( അരീക്കോട് ) , നസ്രിൻ ( പാഴൂർ ) . ജോലി സ്ഥലത്ത് കണ്ടയ്നറുകൾ ഇറക്കുന്നതിനിടയിലുണ്ടായ അപകടത്തിൽ പരിക്കേറ്റ മുഹമ്മ ദിനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു . ഹമദ് മെഡിക്കൽ കോർപറേഷൻ മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നടപടികൾ പൂർ ത്തിയാക്കിയ ശേഷം നാ ട്ടിലെത്തിക്കുമെന്ന് ബന്ധു ക്കൾ അറിയിച്ചു .

Post a Comment

Previous Post Next Post
Paris
Paris