കനത്ത മഴയിൽ വീട് പൊളിഞ്ഞു വീണു.

തിരുവമ്പാടി :തിരുവമ്പാടി പഞ്ചായത്തിലെ പത്താം വാർഡിലെ  ഹെൽത്ത് സെന്ററിന് സമീപം കുനിയം പറമ്പത്ത് ഇടത്തിൽ ഗോപിയുടെ വീടാണ് തകർന്നത്. 




തിങ്കളാഴ്ച പുലർച്ചെ ഒരു മണിക്ക് പെയ്ത ശക്തമായ മഴയിലാണ് വീട് തകർന്നു വീണത്  വീട്ടുകാർ പുറത്തേക്ക് ഓടിയതിനാൽ വൻ ദുരന്തമാണ് ഒഴിവായത്
വാർഡ് മെമ്പർ മുഹമ്മദലിയുടെ  നേതൃത്വത്തിൽ ഇരുവഞ്ഞി റെസ്ക്യൂ ടീം അംഗങ്ങളും നാട്ടുകാരും കുടുംബത്തെ മാറ്റി പാർപ്പിച്ചു.
ഉടൻ തന്നെ വീട് പുനർ നിർമ്മിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു

Post a Comment

Previous Post Next Post
Paris
Paris