മുക്കം: കൊടിയത്തൂർ ഗ്രാമപഞ്ചായത്തിലെ ഏക സർക്കാർ ഹയർ സെക്കൻ്ററി സ്കൂളായ ചെറുവാടി ഗവ: ഹയർ സെക്കൻ്ററി സ്കൂളിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരമായി.കോഴിക്കോട് ജില്ല പഞ്ചായത്ത് അനുവദിച്ച 10 ലക്ഷത്തോളം രൂപ ചിലവഴിച്ച് പുതിയ കിണർ നിർമ്മിച്ചതോടെയാണ് കാലങ്ങളായുള്ള കുടിവെള്ള പ്രശ്നത്തിന് പരിഹാരമായത്.
സയൻസ്, കൊമേഴ്സ് ബാച്ചുകളിലായി 250ഓളം കുട്ടികൾ പഠിക്കുന്ന സ്കുളിലെ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും വെള്ളത്തിൻ്റെ ക്ഷാമം മൂലം പ്രാഥമിക കൃത്യങ്ങൾ നിർവഹിക്കുന്നതിന് പോലും വലിയ ബുദ്ധിമുട്ടായിരുന്നു. തൊട്ടടുത്ത വീട്ടുകാരുടെ കാരുണ്യം കൊണ്ടാണ് ഇത്രയും കാലം കഴിഞ്ഞ് പോന്നിരുന്നത്. ജില്ല പഞ്ചായത്തംഗം നാസർ എസ്റ്റേറ്റ് മുക്ക് പ്രത്യേക താൽപര്യമെടുത്ത് കിണർ യാഥാർത്ഥ്യമാക്കിയതോടെയാണ് പ്രശ്നത്തിന് പരിഹാരമായത്.
സ്കൂളിൽ നടന്ന ചടങ്ങിൽ ജില്ലാ പഞ്ചായത്തംഗം നാസർ എസ്റ്റേറ്റ് മുക്ക് കിണറിൻ്റെ ഉദ്ഘാടനം നിർവഹിച്ചു.* ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഷംലൂലത്ത് അധ്യക്ഷയായി. +2 ഉന്നത വിജയികൾക്ക് നാസർ എസ്റേററ്റ് മുക്ക്, ഷംലുലത്ത്, ആയിഷ ചേലപ്പുറത്ത് എന്നിവർ ഉപഹാരം കൈമാറി.
ബ്ലോക്ക് പഞ്ചായത്തംഗം
സുഹ്റ വെള്ളങ്ങോട്ട്, പിടിഎ പ്രസിഡൻ്റ്സിവി അബ്ദു റസാഖ്,
കെ.വി അബ്ദുറഹിമാൻ,
അഷ്റഫ് കൊളക്കാടൻ, അസീസ് കുന്നത്ത്, ശശി വേക്കാട്ട്, ശരീഫ് കൂട്ടകടവത്ത്,നിയാസ് ചെറുവാടി,
പ്രിൽസിപ്പൽ കൃഷ്ണകുമാർ, പ്രധാനാധ്യാപിക അജിത, ബിജു തുടങ്ങിയവർ സംസാരിച്ചു

Post a Comment