കൊടുവള്ളി : കൊടുവള്ളി ഗവൺമെന്റ് ഹയർ സെക്കന്ററി സ്കൂൾ SPC യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ വൈക്കം മുഹമ്മദ് ബഷീർ അനുസ്മരണ ദിനം ആചരിച്ചു. അധ്യാപകനും മോട്ടിവേഷണൽ സ്പീക്കറും ഗായകനും പൂർവ്വ വിദ്ധ്യാർത്ഥിയുമായ ശുഐബ് കൊടുവള്ളി ഉത്ഘാടനം നിർവ്വഹിച്ച ചടങ്ങിൽ കൊടുവള്ളി S I അനൂപ് മുഖ്യ അതിഥിയായി.
കേഡറ്റുകൾ തയ്യാറാക്കിയ മാഗസിൻ 'സ്പന്ദനം' പ്രകാശനം ചെയ്തു. കേഡറ്റുകളായ അഫ്ഷാൻ. വി. പി, തീർത്ഥ. എ൦. കെ, ഹല ഫാത്തിമ, അഭിജാത്. എ൦ എന്നിവർ ബഷീർ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ചാർട്ട് പ്രദർശനവും ക്വിസ് മത്സരവും നടത്തി. കൊടുവള്ളി ബി. പി. ഒ. മെഹറലി, അധ്യാപകരായ സേതുമാധവൻ. പി. സി, ഡോക്ടർ സതീഷ് എന്നിവർ സംസാരിച്ചു. കമ്മ്യൂണിറ്റി പോലീസ് ഓഫീസ൪മാരായ മുഹമ്മദ്. കെ, സുബൈദ. വി കേഡറ്റുകളായ ഫാത്തിമ നിദ, ലെന മെഹറിൻ, ഹിബ ഫാത്തിമ എന്നിവർ നേതൃത്വം നൽകി.

Post a Comment