കെട്ടിട നികുതി വർദ്ധിപ്പിക്കാനുള്ള തീരുമാനം പിൻവലിക്കണം കെട്ടിട ഉടമകൾ



ചെറുവാടി:  കെട്ടിട നികുതി വർദ്ധിപ്പിക്കാനുള്ള തീരുമാനം പിൻവലിക്കണമെന്ന് കേരള ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ ചെറുവാടി യൂണിറ്റ് ജനറൽ ബോഡി യോഗം സർക്കാറിനോട് ആവശ്യപ്പെട്ടു. കൊടിയത്തൂർ പഞ്ചായത്തിലെ കെട്ടിട നികുതി സ്ക്വയർ മീറ്റർ 40 രൂപ എന്നത് 30 രൂപയായി കുറയ്ക്കണമെന്ന് കൊടിയത്തൂർ ഗ്രാമ പഞ്ചായത്ത് ഭരണ സമിതിയോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.




ജനറൽ ബോഡി യോഗവും , പ്ലസ്ടു പരീക്ഷയിൽഉന്നത വിജയം നേടിയ മെമ്പർമാരുടെ കുട്ടികളെ ആദരിക്കലും ജില്ലാവർക്കിംഗ് പ്രസിഡണ്ട് പി.കെ.ഫൈസൽ ഉദ്ഘാടനം ചെയ്തു.യൂണിറ്റ്   പ്രസിഡണ്ട്  ബക്കർ കല്ല ങ്ങൽ അധ്യക്ഷത വഹിച്ചു.ജില്ലാ വർക്കിംഗ് സെക്രട്ടരി സി.ടി.കുഞ്ഞോയി,വി.സി.അച്ചുതൻ, സത്താർ കൊളക്കാടൻ എന്നിവർ സംസാരിച്ചു.പുതിയ ഭാരവാഹികളായി  ബക്കർ കല്ലങ്ങൽ, കുഞ്ഞോക്കു.കെ.സി(രക്ഷാധികാരികൾ),വാഹിദ് കൊളക്കാടൻ(പ്രസിഡണ്ട്), അക്ബർ ബാബു. കെ.ടി(വൈസ് പ്രസിഡണ്ട്),അബ്ബാസ് കളത്തിൽ(സെക്രട്ടരി),അബ്ദുള്ള പാറക്കൽ(ജോ യിൻറ് സെക്രട്ടരി),ഹുസൈൻ കൊന്നാലത്ത്(ട്രഷറർ)എന്നിവരെ തെരഞ്ഞെടുത്തു.അബ്ബാസ് കളത്തിൽ സ്വാഗതവും,ഹുസൈൻ കൊന്നാലത്ത് നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post
Paris
Paris