കക്കയം ഡാം ഷട്ടറുകൾ തുറന്നു


കനത്ത മഴ: കുറ്റ്യാടി പുഴയുടേയും ചാലിയാറിന്റേയും പൂനൂർ പുഴയുടേയും സമീപത്തുള്ളവർ ജാഗ്രത പാലിക്കുക. കക്കയം ഡാം ഷട്ടറുകൾ തുറന്നു




കനത്ത മഴയിൽ കോഴിക്കോട് ജില്ലയിൽ 20 വീടുകൾ ഭാഗികമായി തകർന്നു. 16 വില്ലേജുകളിലാണ് നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തത്. ആളപായമില്ല.

 കൊയിലാണ്ടി താലൂക്കിൽ 13 വീടുകൾക്കും വടകര താലൂക്കിൽ അഞ്ച് വീടുകൾക്കും കോഴിക്കോട് താലൂക്കിൽ ഒരു വീടിനും താമരശ്ശേരിയിലെ ഒരു വീടിനുമാണ് മഴയിൽ കേടുപാട് സംഭവിച്ചത്. 

കോഴിക്കോട് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുന്നുണ്ട്. ഒരു കുടുംബത്തെ മാറ്റിപ്പാർപ്പിച്ചു. ചാലിയാറിലും  പൂനൂർ പുഴയിലും വെള്ളം കൂടാൻ സാധ്യതയുളളതിനാൽ ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് മുന്നറിയിപ്പുണ്ട്.

കനത്ത മഴയെ തുടർന്ന് ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ കക്കയം ഡാമിന്റെ ഷട്ടറുകൾ 5 സെന്റീമീറ്റർ ഉയർത്തി. വൃഷ്ടിപ്രദേശത്ത് കനത്ത മഴ തുടരുകയാണ്. കുറ്റ്യാടി പുഴയുടെ തീരങ്ങളിലുള്ളവർക്ക്  ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.കക്കയം ഡാം ഷട്ടറുകൾ തുറന്നത്‌ കൊണ്ട്‌ കുറ്റ്യാടി പുഴയിൽ മാത്രമേ ജലനിരപ്പ്‌ ഉയരുകയുള്ളു. 


Post a Comment

Previous Post Next Post
Paris
Paris