പന്നിക്കോട്ടൂർ ഗവൺമെന്റ് എൽ പി സ്കൂളിൽ ശുചിമുറി കെട്ടിട സമുച്ചയം ഉദ്ഘാടനം ചെയ്തു


പന്നിക്കോട്ടൂർ: പന്നിക്കോട്ടൂർ ഗവൺമെന്റ് എൽ പി സ്കൂളിൽ നവീകരിച്ച ആധുനിക സൗകര്യങ്ങളോടു കൂടിയ ഇരുനിലയിലുള്ള ശുചിമുറി കെട്ടിട സമുച്ചയം ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ പി സുനിൽകുമാർ ഉദ്ഘാടനം ചെയ്തു. 




 നരിക്കുനി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി കെ സലിം അധ്യക്ഷനായി. ചേളന്നൂർ ബ്ലോക്ക് പഞ്ചായത്തിന്റെ പതിനഞ്ച് ലക്ഷം രൂപ ധനകാര്യ കമ്മീഷൻ ഗ്രാൻഡ് ഉപയോഗിച്ചാണ് പണി പൂർത്തീകരിച്ചത്. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷിഹാന രാരപ്പൻകണ്ടി മുഖ്യ അതിഥിയായി പങ്കെടുത്തു.

ജസീല മജീദ്, ജൗഹർ പൂമംഗലത്ത്, ടി പി അജയൻ, എൻ കെ മുഹമ്മദ് മുസ്ലിയാർ, വി പി ഷൈജാസ്, ജിനി ഷാജി, അബ്ബാസ് കുണ്ടുങ്ങര, ബി സി അബ്ദുൽ ജലീൽ  എന്നിവർ സംസാരിച്ചു. പിടിഎ പ്രസിഡണ്ട് പി ടി സിറാജുദ്ദീൻ സ്വാഗതവും ഒ പി മുഹമ്മദ് നന്ദിയും പറഞ്ഞു.

ഫോട്ടോ: പന്നിക്കോട്ടൂർ ഗവൺമെന്റ് എൽ പി സ്കൂളിൽ ശുചിമുറി കെട്ടിട സമുച്ചയം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ പി സുനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു

Post a Comment

Previous Post Next Post
Paris
Paris