കോഴിക്കോട്: റെയിൽവേയിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ കേസിലെ മുഖ്യപ്രതി പിടിയിൽ. മലപ്പുറം എടപ്പാൾ വട്ടക്കുളം കാവുമ്പ്ര സ്വദേശി അശ്വതി വാരിയരെയാണ് കോയമ്പത്തൂരിൽനിന്ന് മുക്കം പോലീസ് പിടികൂടിയത്.
കേസിലെ മറ്റു മൂന്നു പ്രതികളായ മുക്കം വല്ലത്തായ്പ്പാറ സ്വദേശി ഷിജു, സഹോദരൻ ഷിജിൻ, എടപ്പാൾ സ്വദേശി ബാബുമോൻ എന്നിവരെ കഴിഞ്ഞദിവസം മുക്കം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. വഞ്ചനക്കുറ്റത്തിന് കേസെടുത്ത് താമരശ്ശേരി മജിസ്ട്രേറ്റ് (രണ്ട്) മുൻപാകെ ഹാജരാക്കിയ ഇവരെ റിമാൻഡ് ചെയ്തിരിക്കുകയാണ്.

Post a Comment