അഗ്നിരക്ഷാ ഉദ്യോഗസ്ഥർക്ക് പരിശീലനം നൽകി


മുക്കം : ഉരുൾപൊട്ടൽ ഉൾപ്പെടെയുള്ള ദുരന്തങ്ങളിൽ അകപ്പെടുന്നവരെ രക്ഷിക്കുന്നതിന് അഗ്നിരക്ഷാ ഉദ്യോഗസ്ഥർക്കായി സംഘടിപ്പിച്ച റോപ്പ് റെസ്ക്യു പരിശീലനം ശ്രദ്ധേയമായി. ദുരന്ത മേഖലകളിൽ നിന്നു വടം ഉപയോഗിച്ച് രക്ഷപ്പെടുത്തുന്ന പരിശീലനമാണ് നടത്തിയത്.




ഇൻഡോർ സൈനിക കോളജിലെ മേജർ റിനൂപ് മുക്കം അഗ്നിരക്ഷാ നിലയത്തിലെത്തി പരിശീലനം വിലയിരുത്തി. രക്ഷാപ്രവർത്തനങ്ങളിൽ സ്വീകരിക്കേണ്ട മാർഗ നിർദേശങ്ങളും മേജർ ജീവനക്കാർക്ക് നൽകി. ജീവനക്കാർക്ക് സാങ്കേതിക സഹായങ്ങളും ആധുനിക സൗകര്യങ്ങളോട് കൂടിയ ഉപകരണങ്ങളും നൽകും.സ്റ്റേഷൻ ഓഫിസർ പി.ഐ.ഷംസുദ്ദീൻ പരിശീലനത്തിനു നേതൃത്വം നൽകി.

Post a Comment

Previous Post Next Post
Paris
Paris