"അത്താഴം വിളമ്പിത്തന്ന നക്ഷത്രങ്ങൾ" പ്രകാശനം ചെയ്തു


കൂളിമാട് : അനാഥാലയത്തിലെ ജീവിതാനുഭവങ്ങൾ ചേർത്തു വെച്ച് റസാഖ് വഴിയോരം രചിച്ച " അത്താഴം വിളമ്പിത്തന്ന നക്ഷത്രങ്ങൾ " എന്ന പുസ്തകം പ്രകാശനം ചെയ്തു. വെള്ളിമാട് കുന്ന് ജെ ഡി റ്റി ഹാളിൽ നടന്ന ചടങ്ങിൽ പ്രശസ്ത ചിന്തകനും പ്രഭാഷകനുമായ പ്രൊഫസർ കെ ഇ എൻ കുഞ്ഞഹമ്മദ് ജെ ഡി റ്റി ഇസ്ലാം മാനേജിങ് കമ്മിറ്റി മെമ്പർ ഹിലാൽ ഹസ്സന് ആദ്യ പ്രതി നൽകി പ്രകാശന കർമ്മം നിർവ്വഹിച്ചു.ജെ ഡി റ്റി പ്രസിഡന്റ്‌ സി പി കുഞ്ഞിമുഹമ്മദ്‌ അധ്യക്ഷനായി




ഷൗക്കത്തലി കൊളക്കോടൻ ഗ്രന്ഥകാരനെ പരിചയപ്പെടുത്തി.
1970-80 കാലഘട്ടത്തിൽ ജെ ഡി റ്റി അനാഥാലയത്തിലെ  വിദ്യാർത്ഥിയായിരുന്ന റസാഖ് വഴിയോരം പൂർവ്വ കാലം അനുസ്മരിച്ചു കൊണ്ട് തയ്യാറാക്കിയ ഈ ഗ്രന്ഥം കോഴിക്കോട് "കൂര " ബുക്സ് ആണ് വിതരണം ചെയ്യുന്നത്.

 ജെ ഡി റ്റി സെക്രട്ടറി ഡോ : പി സി അൻവർ, പി മുഹമ്മദ്‌ ഖാസിം, കെ കെ ഹമീദ്, പി.ശംസുദ്ധീൻ  എന്നിവർ സംസാരിച്ചു. റസാഖ് വഴിയോരം മറുമൊഴി നല്കി. വളപ്പിൽ വീരാൻ കുട്ടി  സ്വാഗതവും കെ പി അബ്ദുസ്സമദ്  നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post
Paris
Paris