മുക്കം; പൊതുപ്രവർത്തന രംഗത്തെ സമഗ്ര സംഭാവനക്ക് ചെറുവാടി ശിഹാബ് തങ്ങൾ കൾച്ചറൽ സെന്റർ നൽകുന്ന ഈ വർഷത്തെ 'ഹരിത രത്‌ന' പുരസ്‌ക്കാരത്തിന് യു.എ.ഇ കെ.എം.സി.സി വർക്കിംഗ് പ്രസിഡന്റ് യു.അബ്ദുല്ല ഫാറൂഖി അർഹനായി. ഡോ : എം.കെ മുനീർ ചെയർമാനും ചന്ദ്രിക എഡിറ്റർ കമാൽ വരദൂർ, ഷാബുസ് അഹമ്മദ് എന്നിവർ അംഗങ്ങളുമായ ജൂറി കമ്മറ്റിയാണ് പുരസ്കാര ജേതാവിനെ തെരഞ്ഞെടുത്തത്.
രാഷ്ട്രീയ സാമൂഹ്യ സാംസ്കാരിക ജീവകാരുണ്യ രംഗത്ത് നാല് പതിറ്റാണ്ടായി നിറഞ്ഞുനിൽക്കുന്ന ഫാറൂഖി പ്രവാസി മലയാളികളുടെ വിഷയങ്ങളിൽ സജീവമായി ഇടപെടുന്ന വ്യക്തിയാണ്. അബുദാബി ഇന്ത്യൻ ഇസ്‌ലാമിക് സ്കൂളിന്റെ ചെയർമാൻ ആയിരുന്ന അബ്ദുല്ല ഫാറൂഖി വിദേശത്തും നാട്ടിലുമായി കഴിഞ്ഞ കാലങ്ങളിൽ നൽകിയ സേവങ്ങൾ
വിലമതിക്കാനാവാത്തതാണെന്ന് ജൂറി വിലയിരുത്തി. മുസ്ലിം ലീഗ് സംസ്ഥാന പ്രവർത്തക സമിതി അംഗമായ ഫാറൂഖി അബൂദാബി ചന്ദ്രിക റീഡേഴ്സ് ഫോറം സ്ഥാപക ജനറൽ സെക്രട്ടറിയും യുഎഇ ചന്ദ്രിക റീഡേഴ്സ് ഫോറം സ്ഥാപക ഭാരവാഹിയും ആയിരുന്ന ഫാറൂഖി അബൂദാബി ഇന്ത്യൻ ഇസ്ലാമിക് സെൻ്റർ സെക്രട്ടറി, യു എ ഇ കെ എം സി സി ജനറൽ സെക്രട്ടറിയുമായിരുന്നു.
സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുമായി ആത്മബന്ധം പുലർത്തിയിരുന്ന അദ്ദേഹം ശൈഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാൻ്റെ അതിഥിയായി തങ്ങൾ യുഎഇ സന്ദർശിച്ചതിൻ്റെ മുഖ്യ പങ്കാളിയായിരുന്നു.
സയ്യിദ് മുഹമ്മദ് അലി ശിഹാബ് തങ്ങളുടെ ചരമ ദിനത്തോടനുബന്ധിച്ചു പ്രഖ്യാപിച്ച പതിനായിരം രൂപയും പ്രസസ്തി പത്രവും ഉപഹാരവും അടങ്ങിയ പുരസ്കാരം
സെപ്റ്റംബർ രണ്ടാം വാരം പ്രമുഖരുടെ സാനിധ്യത്തിൽ സമർപ്പിക്കുമെന്ന് കൾച്ചറൽ സെന്റർ ചെയർമാൻ പി.ജി മുഹമ്മദും കൺവീനർ എസ് .എ നാസറും അറിയിച്ചു.

Post a Comment