മുക്കം; സ്വാതന്ത്ര്യ സമര സേനാനിയും ധീര ദേശാഭിമാനിയുമായ മുഹമ്മദ് അബ്ദുറഹിമാൻ സാഹിബിൻ്റെ ഓർമകൾ ഭീമൻ കാൻവാസിൽ വരച്ച് ആറ് കലാ അധ്യാപകരുടെ നേതൃത്വത്തിൽ മുക്കത്ത് സംഘടിപ്പിച്ച വർണ്ണപ്പെയ്ത് ശ്രദ്ധേയമായി.
സാഹിബിൻ്റെ നാമധേയത്തിൽ അറിയപ്പെടുന്ന എം.എ.എം.ഒ കോളേജിൻ്റെ ഗ്ലോബല്‍ അലുംനി പൂര്‍വ വിദ്യാര്‍ഥി സംഗമം മിലാപ്പ്'22_വിന്റെ പ്രചരണാര്‍ത്ഥമാണ് ഭീമൻ കാൻവാസ് ഒരുക്കിയത്. ആറ് കലാ അധ്യാപകരുടെ കൂട്ടായ്മ 'ബിയോണ്ട് ദ ബ്ലാക്കു'മായി സഹകരിച്ചായിരുന്നു പരിപാടി.
കൂട്ടായ്മയുടെ നൂറാമത്തെ സംയുക്‌ത ചിത്രം വരയായിരുന്നു മുക്കം എസ് കെ പാർക്കിൽ നടന്നതു. ആറു പേരും ഒരൊറ്റ ക്യാൻവാസിൽ ഒരേ സമയം വരച്ചുകൊണ്ട ആണ് ചിത്രം പൂർതിയാക്കിയത്. എം.എ.എം.ഒ . ഗ്ലോബൽ അലുംനി പ്രസിഡന്റ് അഡ്വ. മുജീബ്‌റഹ്‌മാന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.
പി. സതീഷ് കുമാര്‍, ഹാരുണ്‍ അല്‍ ഉസ്മാന്‍, സുരേഷ് ഉണ്ണി, കൃഷ്ണന്‍ പാതിശ്ശേരി, രാംദാസ് കക്കട്ടില്‍, സ്ഗനി ദേവരാജന്‍ എന്നി കലഅധ്യാപകർ വരയ്ക്ക് നേതൃത്വം നല്‍കി.
മിലാപ്പ് പബ്ലിസിറ്റി കമ്മിറ്റി ചെയര്‍മാന്‍ കെ.പി.എ റഹ്‌മാന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പരിപാടിയുടെ ചീഫ് കോഓർഡിനേറ്റർ അഷ്റഫ് വയലിൽ, ടീച്ചർ കോർഡിനേറ്റർ ഇർഷാദ് വല്ലാക്കൽ പബ്ലിസിറ്റി ജോയിന്റ് കണ്‍വീനര്‍ ഡോ. റിയാസ് കുങ്കഞ്ചേരി, മീഡിയ ടീം അംഗം സാലിം ജീറോഡ്, അലി അക്ബർ എന്നിവർ സംസാരിച്ചു.
ചിത്രകാരന്‍മാരെ ചടങ്ങിൽ ആദരിച്ചു. ജൂലൈ 24 ന് നടക്കുന്ന മാമോക് അലുംനി മീറ്റില്‍ ചിത്രം പ്രദര്‍ശിപ്പിക്കും.

Post a Comment