യു.ഡി.എഫ് മെമ്പർമാർ കെ.എസ്.ഇ.ബി കെട്ടാങ്ങൽ എക്സിക്യൂട്ടീവ് എഞ്ചിനിയറുമായി ചർച്ച നടത്തി


കട്ടാങ്ങൽ : ചാത്തമംഗലം പഞ്ചായത്തിലെ കെട്ടാങ്ങൽ സെക്ഷനിലെ ഏരിയയിൽ സ്ട്രീറ്റ് ലൈൻ വലിക്കുന്നതുമായ സംബദ്ധിച്ച് നടപടികൾ ആരംഭിക്കാത്തതിൽ പ്രതിഷേധം രേഖപ്പെടുത്തുകയും ,നിലാവ് പദ്ധതി എത്രയും പെട്ടന്ന് നടപ്പിലാക്കണമെന്നും മെമ്പർമാർ ആവശ്യപ്പെട്ടു,




 നടപടികൾ ആരംഭിക്കാത്ത പക്ഷം ശക്തമായ സമരപരിപാടികൾ ആരംഭിക്കുമെന്നും മെമ്പർമാർ അറിയിച്ചു, തുടർന്ന് സബ്എഞ്ചിനിയറുമായി സംസാരിക്കുകയും നാളെ തന്നെ എസ്റ്റിമേറ്റ് പ്രവർത്തി ആരംഭിക്കുമെന്നും അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് മെമ്പർമാർ  പിരിഞ്ഞ് പോയത് മെമ്പർമാരായ അബ്ദുറഹിമാൻ കുട്ടി, എം. കെ അജീഷ്, പി.കെ ഹഖീം മാസ്റ്റർ, മൊയ്തു പിടികക്കണ്ടി, ഇ.പി വത്സല, റഫീഖ് കൂളിമാട്, ശിവദാസൻ ബംഗ്ലാവിൽ, ഫസീല സലീം, വിശ്വൻ വെള്ളലശ്ശേരി, എന്നിവർ ചർച്ചയിൽ പങ്കെടുത്തു

Post a Comment

Previous Post Next Post
Paris
Paris