കുതിരാടം കൂട്ടായ്മയുടെ നേതൃത്വത്തിൽ കരിയർ ഗൈഡൻസ് ക്ലാസ്സും SSLC, +2 ഉന്നത വിജയികൾക്ക് അനുമോദനവും സംഘടിപ്പിച്ചു


മാവൂർ : കുതിരാടം കൂട്ടായ്മയുടെ നേതൃത്വത്തിൽ കരിയർ ഗൈഡൻസ് ക്ലാസ്സും എസ്.എസ്.എൽ,സി, പ്ലസ്‌ടു ഉന്നത വിജയികൾക്ക് അനുമോദനവും സംഘടിപ്പിച്ചു.




 പ്രശസ്ത ഇന്റർനാഷണൽ ട്രെയിനർ ബക്കർ കൊയിലാണ്ടി കരിയർ ഗൈഡൻസ് ക്ലാസിന് നേതൃത്വം നൽകി. മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഉമ്മർ മാസ്റ്റർ പുലപ്പാടി പരിപാടി ഉദ്ഘാടനം ചെയ്തു.




നുഹ്മാൻ സ്വാഗതം പറഞ്ഞ പരിപാടിയിൽ ഒ.മുഹമ്മദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ പ്രസന്ന കുമാരി ടീച്ചർ, ബ്ലോക്ക് മെമ്പർ രജിത സത്യൻ, മൈമൂന കടുക്കാഞ്ചേരി, പി.കെ മുനീർ കുതിരാടം, എൻ.സി മുഹമ്മദ് സാഹിബ്, തുടങ്ങിയവരുടെ നേതൃത്വത്തിൽ എസ്.എസ്.എൽ.സി , പ്ലസ്ടു വിജയികളെ അനുമോദിച്ചു.








Post a Comment

Previous Post Next Post
Paris
Paris