വൈസ് പ്രസിഡണ്ടിന് സ്വീകരണം നൽകി


കൊടിയത്തൂർ വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് സംഘടിപ്പിച്ച പരിപാടിയിൽ കൊടിയത്തൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശിഹാബ് മാട്ടു മുറിയെ പൊന്നാടയണിയിച്ച് സ്വീകരണം നൽകി. ചടങ്ങിൽ പ്രസിഡണ്ട് മുഹമ്മദ് ഷെരീഫ് അമ്പലക്കണ്ടി അധ്യക്ഷത വഹിച്ചു. 




സെക്രട്ടറി ഹനീഫ ദിൽ ബാബ് സംസാരിച്ചു. ചടങ്ങിൽ മുസ്തഫ പാലേരി, സി പി മുഹമ്മദ്, ഗഫൂർ കെ കെ സി, ബർശാദ് പിസി, മജീദ് കെ ടീ, നസീർ, വാർഡ് മെമ്പർ ടീ കെ അബൂബക്കർ മാസ്റ്റർ, മുൻ യൂണിറ്റ് സെക്രട്ടറി പുതുക്കുടി ഉസ്സൻ മാസ്റ്റർ, യൂത്ത് വിംഗ് സെക്രട്ടറി അബ്ദുൽ ബാസിത്ത്, യൂത്ത് വിംഗ് ട്രഷറർ ആഷിക് പി വി എന്നിവർ  പങ്കെടുത്തു. യൂത്ത് വിങ് പ്രസിഡൻറ് ഫൈസൽ പി പി നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post
Paris
Paris