പുത്തൂർമഠം ഖുവ്വത്തുൽ ഇസ്‌ലാം മദ്റസയിൽ നടന്ന സമസ്ത സ്ഥാപക ദിനാചരണം പ്രൗഢമായി.


പുത്തൂർമഠം : ഖുവ്വത്തുൽ ഇസ്‌ലാം മദ്റസയിൽ എസ്.കെ.എസ്.ബി.വി യൂണിറ്റ്  സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ സ്ഥാപക ദിനാചരണം പ്രൗഢമായി സംഘടിപ്പിച്ചു. 96 വർഷങ്ങൾ പിന്നിടുമ്പോൾ സമസ്ത സമൂഹത്തിന് സമർപ്പിച്ച സേവനങ്ങൾ നിസ്തുലമാണെന്നും നവ ചിന്തകളും ഇസങ്ങളും യുക്തി വാദികളും രംഗ പ്രവേശനം ചെയ്യുന്ന വർത്തമാന കാലത്ത് ഈ സംഘ ശക്തിക്ക് കരുത്താവാൻ ഭാവിയുടെ വാഗ്ദാനങ്ങളായ വിദ്യാർത്ഥി സമൂഹത്തിന് സാധിക്കണമെന്നും സയ്യിദ് മഹ്ശൂഖ് ഹുദവി പറഞ്ഞു.




 സ്ഥാപക ദിനാചരണ പരിപാടിയിൽ പ്രമേയ പ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വദ്ർ മുഅല്ലിം അബ്ദുന്നാസർ അൻവരി അദ്ധ്യക്ഷനായി. അദ്ധ്യാപകരായ വി.ടി അബ്ദുറസാഖ് ദാരിമി, അനീസുദ്ദീൻ ഹൈതമി, കമ്മിറ്റി ഭാരവാഹികളായ അബ്ദുൽ അസീസ്, റസാഖ് മാസ്റ്റർ, അബ്ദുൽ ഫത്താഹ്, മദ്റസ ലീഡർ അബ്ദുൽ ബാസിത്ത് തുടങ്ങിയവർ സംസാരിച്ചു. സി.പി അഷ്റഫ് ഫൈസി കമ്പളക്കാട് സ്വാഗതവും ശാൻ അബൂബക്കർ നന്ദിയും പറഞ്ഞു.


Post a Comment

Previous Post Next Post
Paris
Paris