മുക്കം മേഖല സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ സദർ സംഗമം നടന്നു


മുക്കം : സമൂഹത്തിന്ന് വഴി കാട്ടികളും മാർഗ്ഗദർശകരുമാണ് മുഅല്ലിംകൾ. നാട്ടിൽ മദ്റസ ഉണ്ടാകുന്നതോടെ അവിടെ ഇസ്ലാമിക സംസ്കാരം പച്ച പിടിക്കുകയും കുട്ടികളിലൂടെ മാതാ പിതാക്കളിലേക്കും അതു വഴി സമൂഹത്തിൽ വ്യാപിക്കുകയും അങ്ങിനെ ഇസ്ലാമിക ചൈതന്യമുള്ള നാടായി മാറുകയും ചെയ്യും. മുഅല്ലിംകളുടെ മഹത്തായ സേവനം കൊണ്ടാണ് ഇവയെല്ലാം നടക്കുന്നത് . ഇനിയും ആ മേഖല കൂടുതൽ കരുത്തോടെ മുന്നോട്ട് കൊണ്ട് പോകണമെന്നു മുക്കം മേഖല സുന്നി ജംഇയ്യത്തുൽ മുഅല്ലിമീൻ സംഘടിപ്പിച്ച സദർ സംഗമം അഭിപ്രായപെട്ടു.




നോർത്ത് കാരശേരി അൽ മദ്രസത്തുൽ ഇസ്ലാമിയ്യയിൽ എഴു റെയ്‌ഞ്ചുകളിലായി എൺപതിലധികം മദ്റസകളിലെ സദർ ഉസ്താദുമാരുടെ പഠന സംഗമം ജില്ലാ പ്രസിഡന്റ് യൂസുഫ് സഖാഫി കരുവംപൊയിൽ ഉൽഘാടനം ചെയ്തു.സദറിന്റെ ബാധ്യതകൾ, റികാർഡുകൾ എന്നീ വിഷയങ്ങളിൽ യഥാക്രമം ബഷീർ മുസ്‌ലിയാർ ചെറൂപ്പ, ഉമർ സഖാഫി മങ്ങാട് എന്നിവർ ക്ലാസ്സെടുത്തു. സയ്യിദ് ഷിഹാബുദീൻ ബുഖാരി പകര പ്രാർത്ഥന നടത്തി. ജില്ലാ സെക്രട്ടറി അബ്ദു നാസിർ സഖാഫി അമ്പലക്കണ്ടി ആമുഖ പ്രഭാഷണം നിർവ്വഹിച്ചു. മേഖല പ്രസിഡന്റ് ടി പി മുഹമ്മദ് സഖാഫി അദ്യക്ഷത വഹിച്ച യോഗത്തിൽ സുൽഫികർ സഖാഫി സ്വാഗതവും കുഞ്ഞി മുഹമ്മദ് സഖാഫി നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post
Paris
Paris