പ്രവാസി സംഗമം നടത്തി


പാഴൂർ : ചിറ്റാരി പിലാക്കൽ പ്രവാസി അസോസിയേഷൻ നാട്ടിൽ ഉള്ള പ്രവാസികളെ ഉൾപെടുത്തി സംഗമവും SSLC വിജയികൾക്കുള്ള അവാർഡ് വിതരണവും നടത്തി.
അബ്ദുല്ല TK യുടെ പ്രാർത്ഥനയോടെ ആരംഭിച്ച യോഗം മഹല്ല് ഖത്തീബ് ഗഫൂർ ദാരിമി ഉൽഘാടനം ചെയ്തു..


 

യോഗത്തിൽ മുൻ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ അബ്ദുറഹ്മാൻ TK മുഖ്യാതിഥി ആയിരുന്നു.. 
വിദ്യാർത്ഥികൾക്ക് ഭാവിയിലേക്ക് ഉതകുന്ന അനേകം നിർദേശങ്ങളും ഉപരിപഠന സാധ്യതകളും വ്യത്യസ്ത മേഖലകളിലെ ജോലികളെ കുറിച്ചും വളരെ വിശദമായി തന്നെ അദ്ദേഹം സംസാരിച്ചു.. 

പരിപാടിക്ക് ആശംസകൾ നേർന്നു ഡോ.സി.കെ അഹമദ് സാഹിബ് സംസാരിച്ചു .. വളർന്നു വന്ന വഴികളും ഉയരങ്ങിൽ എത്തിച്ചേരാൻ നടത്തിയ പരിശ്രമങ്ങളും വളരെ വിശദമായി അദ്ദേഹം  പ്രതിപാദിച്ചു.

SSLC പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ മൊമെൻ്റോ നൽകി ആദരിച്ചു.

 അബ്ദുറഹിമാൻ TK  Rtd R D D, ഡോ.സി.കെ അഹമദ്, ഗഫൂർ ദാരിമി എന്നിവർ മൊമെൻ്റോ നൽകി. 

സെക്രട്ടറി നൗഫൽ സ്വാഗതം പറഞ്ഞ യോഗത്തിൽ പ്രസിഡൻ്റ് ശരീഫ് പറമ്പിൽ അധ്യക്ഷത വഹിച്ചു. സിറാജ് k നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post
Paris
Paris