മാതൃക വാടക നിയമം നടപ്പിലാക്കണം. കെട്ടിട ഉടമകൾ


കോഴിക്കോട്: സർക്കാറിൻ്റെ പരിഗണനയിലുള്ള പരിഷ്കരിച്ച മാതൃക വാടക  നിയമം ഉടൻ നടപ്പിലാക്കണമെന്ന് കേരള  ബിൽഡിംഗ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ (KBOWA) ജില്ലാ പ്രവർത്തക കൺവെൻഷൻ സർക്കാറിനോട് ആവശ്യപ്പെട്ടു. കെട്ടിട നികുതികൾ വർഷം തോറും 5% വർദ്ധിപ്പിക്കണമെന്ന ധനകാര്യ കമ്മീഷൻ റിപ്പോർട്ട് തള്ളികളയണമെന്നും കൺവെൻഷൻ ആവശ്യപ്പെട്ടു.




ഭൂമി തരം മാറ്റൽ പ്രക്രിയ വേഗത്തിലാക്കുക, ദേശീയപാത വികസനത്തിൽ ഭൂമിയും,കെട്ടിടവും നഷ്ടപ്പെടുന്നവരുടെ നഷ്ടപരിഹാരം ഉറപ്പ് വരുത്തുക, തുടങ്ങിയ ആവശ്യങ്ങളും കൺവെൻഷൻ ഉന്നയിച്ചു.സംസ്ഥാന വർക്കിംഗ് പ്രസിഡണ്ട് ശ്രീ.പി.എം.ഫാറൂഖ് കാഞ്ഞങ്ങാട് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു.ജില്ലാ വർക്കിംഗ് പ്രസിഡണ്ട്  പി.കെ.ഫൈസൽ അധ്യക്ഷനായി.ജില്ലാ ജനറൽ സെക്രട്ടറി  ചന്ദ്രൻ പി മണാശ്ശേരി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ ട്രഷറർ സുനിൽ ജോർജ്ജ്  വരവ് -ചിലവ് കണക്കുകൾ അവതരിപ്പിച്ചു.ജില്ലാ ഭാരവാഹികളായ അഡ്വ.ജനിൽ ജോൺ,പി.അനിൽ കുമാർ,കല്ലട മുഹമ്മദലി,ടി.മുഹമ്മദ് ഹാജി,സി.വി.കുഞ്ഞോയി ,പോക്കു ഹാജി നാദാപുരം എന്നിവർ പ്രസംഗിച്ചു.മുഹമ്മദ് പുത്തൂർ മഠം സ്വാഗതവും ,ജില്ലാ വർക്കിംഗ് സെക്രട്ടരി  സി.ടി.കുഞ്ഞോയി നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post
Paris
Paris