കൊടിയത്തൂർ :
പെട്രോൾ ,ഡീസൽ, പാചക വാതക ഗ്യാസ് വില വർദ്ധനവിൽ പ്രതിഷേധിച്ച് സിപിഐഎം കൊടിയത്തൂർ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊടിയത്തൂർ കോട്ടമ്മലിൽ സായാഹ്ന ധർണ്ണ നടത്തി. സി.പി.ഐ.എം ഏരിയ കമ്മിറ്റി അംഗം സ: ജോണി ഇടശ്ശേരി ഉദ്ഘാടനം ചെയ്തു.
സി ടി സി അബ്ദുള്ള അധ്യക്ഷത വഹിച്ചു.കെ പി ചന്ദ്രൻ ,ഗിരീഷ് കാരക്കുറ്റി, എ പി .കബീർ, അഖിൽ കണ്ണംപറമ്പ്, കരീം കൊടിയത്തൂർ എന്നിവർ സംസാരിച്ചു. എൻ രവീന്ദ്ര കുമാർ സ്വാഗതവും, എ.പി മുജീബ് നന്ദിയും പറഞ്ഞു.

Post a Comment