കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്ത് വികസന സപ്ലിമെന്റ് പ്രകാശനം ചെയ്തു


കൊടിയത്തൂര്‍: കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്ത് പുറത്തിറക്കിയ വികസന സപ്ലിമെന്റ് മിന്നല്‍കൊടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി. ഷംലൂലത്ത് ദുബായ് ഒ.ഐ.സി.സി നേതാവ് ജമാല്‍ എരഞ്ഞിമാവിന് നല്‍കി പ്രകാശനം ചെയ്തു. 




പതിനാലാം വാര്‍ഡ് ആലുങ്ങല്‍ ലക്ഷംവീട് കോളനി പുനരുദ്ധാരണ പ്രവൃത്തി ഉദ്ഘാടനം, പന്നിക്കോട് വഴിയോര വിശ്രമ കേന്ദ്രം തറക്കില്ലടല്‍ പരിപാടിയോടനുബന്ധിച്ചാണ് പതിപ്പിറക്കിയത്. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കരീം പഴങ്കല്‍, ഗ്രാമപഞ്ചായത്ത് അംഗം ശിഹാബ് മാട്ടുമുറി, ഫസല്‍ കൊടിയത്തൂര്‍, പ്രോഗ്രാം കണ്‍വീനര്‍ കെ.സി അന്‍വര്‍, സാലിം ജീറോഡ്, എന്നിവര്‍ സംബന്ധിച്ചു. 


Post a Comment

Previous Post Next Post
Paris
Paris