സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു ; പവന് 120 രൂപ കുറഞ്ഞ് 38,360 ആയി


സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. പവന് 120 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 38,360 രൂപയായി. 




ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. 4795 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.

കഴിഞ്ഞ ഏതാനും ദിവസങ്ങളായി സ്വര്‍ണ വിലയില്‍ ഇടിവുണ്ടായിരുന്നു. പിന്നാലെ കഴിഞ്ഞ ദിവസം വില വീണ്ടും ഉയര്‍ന്നു. ഇന്ന് വീണ്ടും കുറയുകയായിരുന്നു.

കഴിഞ്ഞ മാസം ഒന്‍പതിന് 40,560 രൂപ രേഖപ്പെടുത്തി ആ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ എത്തിയ ശേഷം പിന്നീടുള്ള ദിവസങ്ങളില്‍ വില കുറയുന്നതാണ് ദൃശ്യമായത്.

മൂന്നാഴ്ചക്കിടെ ഏകദേശം 2500 രൂപ വരെ കുറഞ്ഞ ശേഷമാണ് ഇന്നലെ വില ഉയര്‍ന്നത്. ഇന്ന് വീണ്ടും കുറയുകയായിരുന്നു.


Post a Comment

Previous Post Next Post
Paris
Paris