സപ്ലൈകോ വിഷു, ഈസ്റ്റർ, റംസാൻ ഫെയറുകൾക്ക് ഇന്ന് തുടക്കം


തിരുവനന്തപുരം: സംസ്ഥാനത്ത് ഭക്ഷ്യ-പൊതുവിതരണ വകുപ്പിന്റെ ആഭിമുഖ്യത്തിൽ വിഷു, ഈസ്റ്റർ, റംസാൻ ഫെയറുകൾ ഇന്ന് തുടങ്ങുന്നു. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരത്ത് സപ്ലൈകോയുടെ തമ്പാനൂർ കെ.എസ്.ആർ.ടി.സി ഷോപ്പിംഗ് കോംപ്ലക്‌സിൽ പ്രവർത്തിച്ചുവരുന്ന വിൽപ്പനശാല കോമ്പൗണ്ടിൽ ഇന്ന് വൈകുന്നേരം 4 മണിക്ക് ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ നിർവഹിക്കും. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു അധ്യക്ഷത വഹിക്കും.




ഏപ്രിൽ 11 മുതൽ മെയ് 3 വരെയാണ് ഫെയറുകൾ സംഘടിപ്പിക്കുന്നത്. സംസ്ഥാനത്തെ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ഫെയറുകൾ സംഘടിപ്പിക്കും. ഗ്രാമപ്രദേശങ്ങളിൽ മൊബൈൽ മാവേലി വിൽപ്പന ശാലകൾ പ്രവർത്തിക്കും. എം.പി.ഐ, ഹോർട്ടി കോർപ്പ് എന്നീ സ്ഥാപനങ്ങളുടെ സ്റ്റാളുകളും ഫെയറുകളിൽ ഒരുക്കിയിട്ടുണ്ട്. സബ്‌സിഡി ഉൾപ്പെടെ എല്ലാ നിത്യോപയോഗ സാധനങ്ങളും മിതമായ വിലയിൽ മേളയിൽ നിന്നും വാങ്ങാവുന്നതാണ്.


Post a Comment

Previous Post Next Post
Paris
Paris