തദ്ദേശ തിരഞ്ഞെടുപ്പ്: വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ വീണ്ടും അവസരം; ഇന്നു മുതല്‍ 13 വരെ സമയം


തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശസ്ഥാപന ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാന്‍ വീണ്ടും അവസരം.




12 ജില്ലകളിലെ 42 തദ്ദേശസ്വയംഭരണ സ്ഥാപന വാര്‍ഡുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടര്‍പട്ടികയില്‍ ഏപ്രില്‍ 11 മുതല്‍ 13 വരെ പേര് ചേര്‍ക്കാനും തിരുത്തല്‍ വരുത്താനും സാധിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍ അറിയിച്ചു.

ഇതുസംബന്ധിച്ച അപേക്ഷകളും ആക്ഷേപങ്ങളും ഈ ദിവസങ്ങളില്‍ സമര്‍പ്പിക്കാം. ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി അന്തിമ വോട്ടര്‍പട്ടിക മാര്‍ച്ച്‌ 16ന് പ്രസിദ്ധീകരിച്ചിരുന്നു. ബന്ധപ്പെട്ട പഞ്ചായത്ത്, നഗരസഭ, താലൂക്ക്, വില്ലേജ് ഓഫീസുകളിലും www.lsgelection.kerala.gov.in എന്ന വെബ്‌സൈറ്റിലും അന്തിമ വോട്ടര്‍പട്ടിക ലഭ്യമാണ്. അപേക്ഷകളും ആക്ഷേപങ്ങളും പരിശോധിച്ച്‌ സപ്ലിമെന്ററി പട്ടിക ഏപ്രില്‍ 25ന് പ്രസിദ്ധീകരിക്കും.

Post a Comment

Previous Post Next Post
Paris
Paris