എ​ള​മ​രം​ക​ട​വ്-​കൂ​ളി​മാ​ട്-​പ​ന്നി​ക്കോ​ട്-​എ​ര​ഞ്ഞി​മാ​വ് റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന് സാ​ങ്കേ​തി​കാ​നു​മ​തി​യാ​യി

മാ​വൂ​ര്‍: കോഴി​ക്കോ​ട് -ഊ​ട്ടി       ഹ്ര​സ്വ​ദൂ​ര പാ​ത​യു​ടെ ഭാ​ഗ​മാ​യ എ​ള​മ​രം​ക​ട​വ്-​കൂ​ളി​മാ​ട്-​പ​ന്നി​ക്കോ​ട്-​എ​ര​ഞ്ഞി​മാ​വ് റോ​ഡ്    ന​വീ​ക​ര​ണ​ത്തി​ന്      സാ​ങ്കേ​തി​കാ​നു​മ​തി​യായി




സം​സ്ഥാ​ന സ​ര്‍​ക്കാ​റി​ന്റെ മെ​യി​ന്റ​ന​ന്‍​സ് പ്ലാ​ന്‍ ഫ​ണ്ടി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യാ​ണ് പ്ര​വൃ​ത്തി. 6.900 കി. ​മീ​റ്റ​ര്‍ ന​വീ​ക​ര​ണ​ത്തി​ന് ആ​റ് കോ​ടി രൂ​പ​യാ​ണ് അ​നു​വ​ദി​ച്ച​ത്. ബി.​എം, ബി.​സി നി​ല​വാ​ര​ത്തി​ലു​ള്ള ടാ​റി​ങ്, ആ​വ​ശ്യ​മു​ള്ള​യി​ട​ങ്ങ​ളി​ല്‍ ഓ​വു​ചാ​ല്‍ നി​ര്‍​മാ​ണം, ഇ​ന്റ​ര്‍​ലോ​ക്ക് തു​ട​ങ്ങി​യ​വ​യാ​ണ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ട​ക്കു​ക. എ​ത്ര​യും പെ​ട്ടെ​ന്ന് ടെ​ന്‍​ഡ​ര്‍ ന​ട​പ​ടി പൂ​ര്‍​ത്തി​യാ​ക്കി പ്ര​വൃ​ത്തി ആ​രം​ഭി​ക്കും.

മാ​വൂ​ര്‍ മു​ത​ല്‍ എ​ള​മ​രം ക​ട​വ് വ​രെ​യു​ള്ള ഭാ​ഗം എ​ള​മ​രം പാ​ല​ത്തി​ന്റെ പ്ര​വൃ​ത്തി​യു​ടെ ഭാ​ഗ​മാ​യി ന​വീ​ക​രി​ക്കു​ന്നു​ണ്ട്. എ​ള​മ​രം​ക​ട​വ് മു​ത​ല്‍ കൂ​ളി​മാ​ട് വ​രെ പ​ല​ഭാ​ഗ​ത്തും നി​ല​വി​ല്‍ വീ​തി കു​റ​വാ​ണ്. ഈ ​ഭാ​ഗം വീ​തി​കൂ​ട്ടു​ന്ന​ത് പ​ദ്ധ​തി​യി​ലു​ള്‍​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.

വീ​തി കൂ​ട്ടു​ന്ന​തി​ന് മ​റ്റൊ​രു പ​ദ്ധ​തി​ക്കാ​യി നി​ര്‍​ദേ​ശം ന​ല്‍​കി​യി​ട്ടു​ണ്ട്. ഇ​തി​ന്റെ ന​ട​പ​ടി പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് പി.​ടി.​എ. റ​ഹീം എം.​എ​ല്‍.​എ​യു​ടെ ഓ​ഫി​സി​ല്‍​നി​ന്ന് അ​റി​യി​ച്ചു

Post a Comment

Previous Post Next Post
Paris
Paris