വാവ സുരേഷിന്റെ ആരോ​ഗ്യനിലയില്‍ നേരിയ പുരോ​ഗതി.

കോട്ടയം: മൂര്‍ഖന്‍ പാമ്ബിന്റെ കടിയേറ്റ വാവ സുരേഷിന്റെ ആരോ​ഗ്യനിലയില്‍ നേരിയ പുരോ​ഗതി. അബോധാവസ്ഥയില്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ എത്തിച്ച വാവാ സുരേഷിന്റെ ഹൃദയമിടിപ്പും രക്തസമ്മര്‍ദവും സാധാരണ ​ഗതിയിലായെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു




മെഡിക്കല്‍ കോളജ് സൂപ്രണ്ട് ടി കെ ജയകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക മെഡിക്കല്‍ ബോര്‍ഡാണ് വാവ സുരേഷിന് പരിചരിക്കുന്നത്. 

കഴിഞ്ഞ ദിവസം കോട്ടയം കുറിച്ചിയില്‍വച്ചാണ് അപകടം നടന്നത്. പിടികൂടിയ പാമ്ബിനെ ചാക്കില്‍ കയറ്റുന്നതിനിടെ തുടയില്‍ കടിയേല്‍ക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായ സുരേഷിനെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.

Post a Comment

Previous Post Next Post
Paris
Paris