കട്ടാങ്ങൽ :വഖഫ്നിയമനം പി. എസ്. സി.ക്കു വിട്ടതുമായി ബന്ധപ്പെട്ട് ഈസ്റ്റ് മലയമ്മ ടൗൺ മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ"വഖഫ് നിയമനം ശരിയും തെറ്റും"പ്രമേയവുമായി വിശദീകരണ യോഗം നടത്തി. ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് കെ. എ. ഖാദർ മാസ്റ്റർ യോഗം ഉദ്ഘാടനം ചെയ്തു.
വഖഫ് ദേവസ്വം ബോർഡ് നിയമനത്തിന്റെ കാര്യത്തിൽ മുഖ്യമന്ത്രി ഇരട്ടത്താപ്പ് നയമാണ് സ്വീകരിച്ചതെന്നും ഇതു ന്യൂനപക്ഷങ്ങളോടുള്ള അവഹേളനയുടെ പ്രത്യക്ഷമായ തെളിവാണെന്നും അദ്ദേഹം പറഞ്ഞു.പ്രദേശത്തെ മുതിർന്ന പ്രവർത്തകരെ ചടങ്ങിൽ ആദരിച്ചു.പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി എൻ. പി. ഹമീദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. വെട്ടം ആലിക്കോയ മുഖ്യപ്രഭാഷണം നടത്തി. നിസാം കാരശ്ശേരി പ്രമേയ പ്രഭാഷണം നടത്തി. നിയോജക മണ്ഡലം മുസ്ലിം ലീഗ് ട്രഷറർ എൻ. പി. ഹംസ മാസ്റ്റർ, പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡണ്ട് എൻ. എം. ഹുസൈൻ, ജനറൽ സെക്രട്ടറി അഹമ്മദ് കുട്ടി അരയങ്കോട്,നിയോജക മണ്ഡലം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി കുഞ്ഞിമാരക്കാർ മലയമ്മ, സെക്രട്ടറി പി. സിറാജ് മാസ്റ്റർ, പി. കെ. ഹഖീo മാസ്റ്റർ,വി. കെ. പോക്കർ,കെ. ടി. സലീം, സലീം പുൽപറമ്പിൽ, കെ. ടി. മൻസൂർ, പി. സിദ്ധീഖ്, ഹനീഫ പൂലോട്ട്, പി.ആലിക്കുഞ്ഞി, പീടികക്കണ്ടി അബൂബക്കർ ഹാജി, എ. കെ. ഇബ്രാഹിം ഹാജി വെണ്ണക്കോട് സംസാരിച്ചു. വാർഡ് മെമ്പർ മൊയ്തു പീടികക്കണ്ടി സ്വാഗതവും വാർഡ് സെക്രട്ടറി എം. പി. കോയ നന്ദിയും പറഞ്ഞു.
ഫോട്ടോ :"വഖഫ് നിയമനം ശരിയും തെറ്റും " വിശദീകരണ യോഗം ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് കെ. എ. ഖാദർ മാസ്റ്റർ ഉദ്ഘാടനം ചെയ്യുന്നു.

Post a Comment