കാലിക്കറ്റ് ഹീറോസിന്റെ ബ്രാൻഡ് അംബാസിഡറായി , രാജസ്ഥാൻ റോയൽസ് നായകൻ സഞ്ജു സാംസൺ .


കൊച്ചി .:രാജയസ്ഥാൻ റോയൽസ് നായകനും , ഇന്ത്യൻ ക്രിക്കറ്റ്‌ താരവുമായ സഞ്ജു സാംസൺ പ്രൈം വോളീബോൾ ലീഗിൽ കളിക്കുന്ന കേരളത്തിൽ നിന്നുള്ള കാലിക്കറ്റ് ഹീറോസിന്റെ ബ്രാൻഡ് അംബാസിഡറായി എത്തുന്നു , സഞ്ജുവും ഹീറോസിന്റെ താരങ്ങളുമടങ്ങുന്ന പ്രോമോ വീഡിയോ ഷൂട്ട് കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്നു .




ക്രിക്കറ്റ്‌ താരങ്ങളെ പോലെ സ്വപ്നങ്ങളുള്ള ഒരുപിടി വോളിബോൾ താരങ്ങൾ ഇന്ത്യയിൽ ഉണ്ട് , അവരെ സപ്പോർട്ട് ചെയ്യാൻ കഴിയുന്നതിൽ വളരെയധികം സന്തോഷമുണ്ടെന്ന് സഞ്ജു പറഞ്ഞു , സഞ്ജുവിനെ പോലെ മലയാളത്തിന്റെ അഭിമാനമായൊരു താരത്തെ കാലിക്കറ്റ് ഹീറോസിന്റെ ബ്രാൻഡ് അംബാസിഡറായി കിട്ടിയത് ടീമിനും , അതോടൊപ്പം കേരള വോളിയിൽ വളർന്നു വരുന്ന താരങ്ങൾക്ക് സഞ്ജുവിനെ പോലെ വരളാനുള്ള പ്രചോദനമാവുമെന്നു കാലിക്കറ്റ് ഹീറോസ് ഉടമ സഫീർ ബീക്കൺ കൂട്ടിച്ചേർത്തു .

Post a Comment

Previous Post Next Post
Paris
Paris