ഉമ്മളത്തൂർ : ഡോ: എം.കെ.മുനീർ എം.എൽ എ .യുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും 5 ലക്ഷം രൂപ ചെലവഴിച്ച് കോവൂർ എ.എൽ.പി.സ്കൂളിൽ നിർമ്മിച്ച പാചകപുരയുടെ ഉദ്ഘാടനവും പാല്കാച്ചൽ കർമ്മവും വാർഡ് കൗൺസിലർ ടി. സുരേഷ് കുമാർ നിർവ്വഹിച്ചു.
പി.ടി.എ.പ്രസിഡണ്ട് കെ.കബീർ അദ്ധ്യക്ഷത വഹിച്ചു. അധ്യാപകരായ എൻ.സജിത, ഗ്രീഷ്മ പി.നായർ,നിമ്യ എം.ഇ.എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് കെ.ഷീജ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി ടി. ഉമ്മർ നന്ദിയും പറഞ്ഞു.

Post a Comment