ഈസ്റ്റ് മലയമ്മ : രണ്ട് വർഷ കാലത്തോളം ഓൺ ലൈൻ വിദ്യാഭ്യാസം നേടി സ്കൂളുകളിലേക്ക് മടങ്ങുന്ന വിദ്യാർത്ഥി കളെ മാനസികമായി എങ്ങനെ തയാറാക്കാം എന്ന വിഷയവുമായി ബന്ധപ്പെട്ട് ഈസ്റ്റ് മലയമ്മ ടൗൺ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി സംഘടിപ്പിച്ച ബാക് ടു സ്കൂൾ സ്റ്റുഡൻ്റ്സ് മീറ്റ് വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും പുതിയ അനുഭവമായി.
ഈസ്റ്റ് മലയമ്മ അൽ ബിർ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന പരിപാടിയിൽ
പഞ്ചായത്ത് യൂത്ത് ലീഗ് സെക്രട്ടറി KT മൻസൂർ അധ്യക്ഷത വഹിച്ചു മണ്ഡലം മുസ്ലിം ലീഗ് ട്രഷറർ NP ഹംസ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. CH. മുഹമ്മദ് കോയ സ്മാരക ലൈബ്രറി പ്രഖ്യാപനം കെസി ഷാഹിദ് ബ്ലോക് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മുംതാസ് ഹമീദിന് പുസ്തകം കൈമാറി നിർവഹിച്ചു. കൊടുവള്ളി മണ്ഡലം msf ജ. സെക്രട്ടറി റാഷിദ് സബാൻ മുഖ്യ പ്രഭാഷണം നടത്തി
പ്രമുഖ IGP സീനിയർ ട്രെയിനർ മുഹമ്മദ് ഖാൻ വിഷയാവതരണം നടത്തി സംസാരിച്ചു
വാർഡ് മെമ്പർ മൊയ്തു പീടികക്കണ്ടി മണ്ഡലം യൂത്ത് ലീഗ് വൈസ് പ്രസിഡൻ്റ് സിറാജ് മാസ്റ്റർ ഈസ്റ്റ് മലയമ്മ മണ്ഡലം msf ജോ.സെക്രട്ടറി റജീബ് പാലകുറ്റി മണ്ഡലം വനിതാ ലീഗ് സെക്രട്ടറി നുസ്രത്ത് പി, വാർഡ് ലീഗ് സെക്രട്ടറി MP കോയ,മണ്ഡലം വൈറ്റ് ഗാർഡ് ക്യാപ്റ്റൻ സിദ്ധീഖ് ഈസ്റ്റ് മലയമ്മ, ശാഖ പ്രസിഡന്റ് ഹമീദ് പികെ, വാർഡ് വനിതാ ലീഗ് പ്രസിഡൻ്റ് സമീറ അബ്ദുല്ല, പഞ്ചായത്ത് വൈറ്റ് ഗാർഡ് വൈസ് ക്യാപ്റ്റൻ ഫൈസൽ ടിപി തുടങ്ങിയവർ സംസാരിച്ചു. യൂത്ത് ലീഗ് ശാഖ ജ. സെക്രട്ടറി മുസ്തഫ പീടികക്കണ്ടി സ്വാഗതവും ട്രഷറർ ഉനൈസ് പൈറ്റൂളി നന്ദിയും പറഞ്ഞു.

Post a Comment