വെള്ളലശ്ശേരി : ചൂലൂർ സി.എച്ച് സെന്റർ നാളെ രാവിലെ 10:00ന് മുസ്ലിം ലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ. ഖാദർ മൊയ്തീൻ പൊതുജനങ്ങൾക്കായി സമർപ്പിക്കും. ചൂലൂർ എം.വി.ആർ കാൻസർ സെന്ററിലേക്ക് വരുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ഭക്ഷണം, താമസ സൗകര്യം ഉൾപ്പെടെയുള്ള കാര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്. 42ഓളം രോഗികൾക്കുള്ള താമസ സൗകര്യമാണ് നിലവിൽ ഒരുക്കിയിട്ടുള്ളത്.
വെള്ളലശ്ശേരിയിൽ ഇന്നും നാളെയും ആയി 2 ദിവസങ്ങളിലായാണ് പരിപാടി. ഇന്ന് രാവിലെ 10 :00 മുതൽ 2:00 വരെ സി.എച് സെന്റർ സന്ദർശനവും തുടർന്ന് 3:00ന് സ്നേഹ സംഗമവും നടന്നു. സ്നേഹ സംഗമം മുസ്ലിം പേർസണൽ ലോബോർഡ് അംഗം അഡ്വ.ഫാത്തിമ മുസഫർ ഉദ്ഘാടനം ചെയ്തു.
നാളെ രാവിലെ 10ന് മുസ്ലിം ലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ.ഖാദർ മൊയ്‌തീൻ കെട്ടിടം നാടിന് സമർപ്പിക്കും. സാംസ്കാരിക കേന്ദ്രം പാണക്കാട് സയ്യിദ് സാദിക്കലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഓഡിറ്റോറിയത്തിന് തറക്കല്ലിടും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനത്തിന്റെ ഉദ്ഘടനവും വെബ്സൈറ്റ് ലോഞ്ചിങ്ങും പി.കെ കുഞ്ഞാലിക്കുട്ടി എം.എൽ.എ നിർവഹിക്കും. ബ്രോഷർ പ്രകാശനം പി.വി അബ്ദുൽ വഹാബ് എം.പിയും രോഗികളുടെ പ്രവേശനം എം.പി അബ്ദുസ്സമദാനി എം.പിയും നിർവഹിക്കും.
ചൂലൂർ സി.എച്ച് സെന്ററിൽ വെച്ചു നടന്ന വാർത്താ സമ്മേളനത്തിൽ സി.എച്ച് സെന്റർ പ്രസിഡന്റ് ഇ.ടി മുഹമ്മദ് ബഷീർ എം.പി, സെക്രട്ടറി ഖാദർ മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു.


Post a Comment