തിരുവമ്പാടിയിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കെ എസ് ആർ ടി സി ബസിന്റെ എൻജിന് തീപിടിച്ചു.

തിരുവമ്പാടി :  തിരുവമ്പാടിയിൽ നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന കെ എസ് ആർ ടി സി ബസിന്റെ എൻജിന് തീപിടിച്ചു.ഇന്ന് രാവിലെ രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം.മുക്കം റോഡിലെ സൈന ടവറിന് സമീപത്ത് എത്തിയപ്പോഴാണ് എൻജിനിൽ നിന്നും പുക ഉയരുന്നത് ഡ്രൈവറുടെ ശ്രദ്ധയിൽപെട്ടത്. 




ഡ്രൈവറായ മുക്കം സ്വദേശി ഉണ്ണിമോയിയുടെ സമയോചിതമായ ഇടപെടൽ മൂലം ബസ് നിർത്തി യാത്രക്കാരെ സുരക്ഷിതമാക്കി മാറ്റി.നാട്ടുകാരും ബസ് ജീവനക്കാരും സമീപത്തെ പോർട്ടർമാരും അടങ്ങുന്ന സംഘം തീയണക്കുകയായിരുന്നു.

Post a Comment

Previous Post Next Post
Paris
Paris