തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് നിയന്ത്രണങ്ങള്‍ക്ക് കൂടുതല്‍ ഇളവ്. ഇനിമുതല്‍ വിവാഹ ചടങ്ങുകളില്‍ 100 മുതല്‍ 200 പേര്‍ക്ക് വരെ പങ്കെടുക്കാം. അമ്പത് പേര്‍ക്ക് മാത്രമാണ് നിലവില്‍ ചടങ്ങില്‍ പങ്കെടുക്കാന്‍ അനുമതിയുള്ളത്. കൂടാതെ, ഒരു ഡോസ് വാക്‌സിന്‍ എടുത്തവര്‍ക്ക് സിനിമാ തിയേറ്ററുകളിലും പ്രവേശനം അനുവദിക്കും. ഇന്ന് നടന്ന കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം.
ഇന്നലെ മുഖ്യമന്ത്രി വിളിച്ചുചേര്‍ത്ത സിനിമാപ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനുള്ള മന്ത്രിതല യോഗത്തില്‍ ഉയര്‍ന്ന പ്രധാനപ്പെട്ട ആവശ്യം തിയേറ്ററുകളില്‍ പ്രവേശിക്കാന്‍ രണ്ടു ഡോസ് വാക്‌സിന്‍ എടുത്തിരിക്കണമെന്ന നിബന്ധന മാറ്റണമെന്നാണ്. ഇക്കാര്യത്തില്‍ അനുകൂല തീരുമാനമുണ്ടാകുമെന്ന് സൂചനകളുണ്ടായിരുന്നു. വിവാഹത്തിലും മരണാനന്തര ചടങ്ങുകള്‍ക്കും പങ്കെടുക്കാവുന്ന ആളുകളുടെ പരമാവധി എണ്ണം വര്‍ദ്ധിപ്പിച്ചതാണ് മറ്റൊരു സുപ്രധാന തീരുമാനം.
അടച്ചിട്ട ഹാളില്‍ നടക്കുന്ന വിവാഹ ചടങ്ങുകളില്‍ നൂറ് പേര്‍ക്ക് പങ്കെടുക്കാം. എന്നാല്‍ പുറത്തുവെച്ചാണ് ചടങ്ങുകളെങ്കില്‍ 200 പേര്‍ക്ക് വരെ പങ്കെടുക്കാനുള്ള അനുമതിയാണ് ഇപ്പോള്‍ കോവിഡ് അവലോകനയോഗം നല്‍കിയിരിക്കുന്നത്.

Post a Comment