കോഴിക്കോട് : നഗരത്തിൻ്റെ ഹൃദയ ഭാഗവും, കോഴിക്കോടിൻ്റെ പൈതൃക കേന്ദ്രവും, ജനങ്ങൾ തിങ്ങി പാർക്കുന്നതുമായ കുറ്റിച്ചിറ ഭാഗത്ത് നിന്ന് മെഡിക്കൽ കോളജ് ഭാഗത്തേക്ക് സ്ത്രീകൾക്ക് സൗജന്യ യാത്ര നടത്താൻ കൂടി ഉതകുന്ന തരത്തിൽ KSRTC മിനി ബസ് സർവ്വീസ് ആരംഭിക്കണമെന്ന് എം.ഇ.എസ് കുറ്റിച്ചിറ യൂണിറ്റ് വാർഷിക ജനറൽ ബോഡി യോഗം കേരള സർക്കാറിനോടും ബന്ധപ്പെട്ട ഗതാഗത വകുപ്പിനോടും പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
വി വാർഷിക ജനറൽ ബോഡി യോഗം എം.ഇ.എസ് സംസ്ഥാന സെക്രട്ടറി വി.പി. അബ്ദുറഹിമാൻ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡണ്ട് കെ. വി. അബ്ദുൽ മജീദ് അദ്ധ്യക്ഷത വഹിച്ചു. എം.ഇ.എസ് നേതാക്കളായ പി.കെ. അബ്ദുൽ ലത്തീഫ്, അഡ്വ.ഷമീം പക്‌സാൻ, പി.ടി. ആസാദ്, സാജിദ് തോപ്പിൽ, എ.വി ഗഫൂർ എന്നിവർ സംസാരിച്ചു. യൂണിറ്റ് സെക്രട്ടറി കെ.പി. അബൂബക്കർ സ്വാഗതവും ട്രഷറർ എം.എച്ച് അഷ്‌റഫ് നന്ദിയും പറഞ്ഞു.

Post a Comment