സെല്ല മീഡിയ - വിളയിൽ ഫസീല സംഗീത രത്ന പുരസ്‌കാരം ലുക്മാൻ അരീക്കോടിന്



എടവണ്ണപ്പാറ: സെല്ല മീഡിയ ഏഴാം വാർഷിക ഭാഗമായി മാപ്പിളപാട്ട് രംഗത്തെ നിറ സന്നിദ്യമായിരുന്നു വിളയിൽ ഫസീലയുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ വിളയിൽ ഫസീല സംഗീത രത്ന പുരസ്‌കാരം കേരള മാപ്പിള കലാ അക്കാദമി മലപ്പുറം ജില്ലാ പ്രസിഡണ്ടും ഗായകനും സംഗീത സംവിധായകനും നാടക നടനുമായ ലുക്മാൻ അരീക്കോടിന് ക്യാഷ് അവാർഡും പ്രശസ്തി പത്രവുമടങ്ങുന്നതാണ് പുരസ്കാരം. ഡിസംബർ അവസാന വാരം നടക്കുന്ന സെല്ല മീഡിയ ഏഴാം വാർഷികചടങ്ങിൽ വെച്ച്  പുരസ്‌കാരം നൽകുമെന്ന് 


ജൂറി അംഗങ്ങളായ   കെ. പി. എം ബഷീർ, 
സാബിഖ് കൊഴങ്ങോറൻ, അബദുള്ള പൊന്നാട് ,
 എന്നിവർ ചേർന്ന് പുരസ്‌കാരപ്രഖ്യാപനം നടത്തി. 
വാർഷികത്തിന്റെ സ്വാഗത സംഘം കമ്മിറ്റി ഭാരവാഹികളെയും പ്രഖ്യാപിച്ചു. 

ചെയർമാൻ: കെ. പി. എം ബഷീർ,
ജനറൽ കൺവീനവർ അൻവർ ശരീഫ് വാഴക്കാട്,
ട്രഷറർ അബ്ദുള്ള പൊന്നാട്, 
വർക്കിംഗ്‌ ചെയർമാൻ സാബിഖ് കൊഴങ്ങോറൻ, , വൈസ് പ്രസിഡണ്ട്‌ അൽ ജമാൽ നാസർ, സെക്രട്ടറി അസ്‌കർ വാഴക്കാട് എന്നിവരെ തെരെഞ്ഞെടുത്തു 
വാർത്താ സമ്മേളനത്തിൽ കെ. പി. എം ബഷീർ, അൻവർ ഷരീഫ്  സാബിഖ് കൊഴങ്ങോറൻ,  അൽ ജമാൽ നാസർ, അബ്ദുള്ള പൊന്നാട് എന്നിവർ പങ്കെടുത്തു.

Post a Comment

Previous Post Next Post
Paris
Paris