ഒറ്റക്കെട്ടായി അവർ വിളിച്ചു നാട് ഒഴുകിയെത്തി


 കട്ടാങ്ങൽ.മുക്കം മുൻസിപ്പാലിറ്റിയുടെ ഭാഗമായ കല്ലുരുട്ടിയിലെ എസ് എം എ ബാധിതരായ ഡേവിഡ്,ഏദൻ ഒലിവർ എന്നീ സഹോദരങ്ങളുടെ ചികിത്സക്കായി 50 കോടി രൂപ കണ്ടെത്തേണ്ടതിന്റെ ഭാഗമായി ചാത്തമംഗലം ഗ്രാമപഞ്ചായത്തിലെ മലയമ്മ പ്രദേശത്തിലെ ഇന്ത്യൻ നാഷണൽ കോൺഗ്രസ്, സിപിഐഎം, ബിജെപി, മുസ്ലിം ലീഗ് നേതൃത്വം മുൻകൈയെടുത്ത് കമ്പനി മൂക്കിൽ നടത്തിയ ചായ സൽക്കാരം നാട്ടുകാർ ഏറ്റെടുത്തു. 





50 കോടിയോളം രൂപ ആവശ്യമുള്ളതിനാൽ ഇതിനു വേണ്ടി ഓരോ ഗ്രാമങ്ങളിലും വിവിധ സന്നദ്ധ സംഘടനകളും നാട്ടുകാരും വാട്സ്ആപ്പ് കൂട്ടായ്മകളും അടക്കം എല്ലാ പ്രദേശങ്ങളിലും പലതരത്തിലും ഫണ്ട് ശേഖരിക്കുന്നുണ്ട്. ഇതേ ദിവസം തന്നെ കമ്പനി മൂക്കിന്റെ തൊട്ടടുത്ത പ്രദേശങ്ങളായ മണാശ്ശേരി വെള്ളലശ്ശേരി മാനിപുരം തുടങ്ങിയ പ്രദേശങ്ങളിലെല്ലാം ഫണ്ട് കളക്ഷൻ നടത്തിയിട്ടും നാട്ടുകാർ ഒന്നടങ്കം ഈ പരിപാടിക്ക് പിന്തുണയുമായി എത്തിയതിനാൽ ഒരു ലക്ഷത്തി അയ്യായിരം രൂപയിലധികം ശേഖരിച്ച് കല്ലുരുട്ടിയിലെ ഇതിന്റെ കമ്മിറ്റി ഓഫീസിൽ ഏൽപ്പിക്കാനാ യതിന്റെ ചാരിതാർത്ഥ്യത്തിലാണ് സംഘാടകർ. പരിപാടിക്ക് ആവശ്യമായ മുഴുവൻ സാധനങ്ങളും ആളുകൾ സംഭാവന നൽകി. വീടുകളിൽ നിന്നും ചായക്കടികളുമായി വീട്ടമ്മമാർ പരിപാടിക്കെത്തി.ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി ഷരീഫ് മലയമ്മ, ഡിവൈഎഫ്ഐ മുൻ ജില്ലാ കമ്മിറ്റിയംഗം മിഥിലാജ് പി, യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് കുഞ്ഞിമരക്കാർ മലയമ്മ, ഗ്രാമപഞ്ചായത്ത് ക്ഷേമകാര്യ കമ്മിറ്റി ചെയർമാൻ സലിം കുന്നത്ത്, ഗ്രാമപഞ്ചായത്ത് മെമ്പർ രഘുനാഥ് മുഥുവന ,ജബ്ബാർ മലയമ്മ, അബ്ദുൽഹമീദ് പി പി സുരേഷ് ബാബു കൊളോച്ചാലിൽ, ശ്രീകാന്ത് എംകെ, സുനിൽകുമാർ സി,നിസാർ എ കെ, നൗഷിർ പുള്ളാവൂർ, ഹാരിസ് വെണ്ണക്കോട്, ആസിഫ് ഈസ്‌റ്റ് മലയമ്മ തുടങ്ങിയവർ നേതൃത്വം നൽകി. 50 കോടിയോളം രൂപം ആവശ്യമുള്ള നോവർട്ടിസ് എന്ന സ്വിറ്റ്സർലൻഡ് കമ്പനിയുടെ സോൽജൻസ്മ എന്ന മെഡിസിനാണ് കുട്ടികൾക്ക് നൽകേണ്ടത്. മരുന്നു നൽകേണ്ട പ്രായപരിധി പത്തൊൻപതു ദിവസങ്ങൾക്കുള്ളിൽ അവസാനിക്കു മെങ്കിലുംഇരുപത്തിരണ്ടു കോടിയോളം രൂപ മാത്രമേ ഇതുവരെ ലഭ്യമായിട്ടുള്ളൂ എന്നും കൂടുതൽ സഹായങ്ങൾ പ്രതീക്ഷിക്കുന്നു എന്നും പ്രദേശത്തെ വാർഡ് കൗൺസിലറും ചികിത്സാ കമ്മിറ്റിയുടെ ജനറൽ കൺവീനറുമായ അനീഫ്‌ മുഹമ്മദ് അറിയിച്ചു

Post a Comment

Previous Post Next Post
Paris
Paris