ചാത്തമംഗലം: സേവാഭാരതി ചാത്തമംഗലം യൂണിറ്റിൻ്റെ നേതൃത്വത്തിൽ ദ്വിദിന പാലിയേറ്റീവ് കെയർ വളണ്ടിയർ പരിശീലനം സംഘടിപ്പിച്ചു.
ചാത്തമംഗലം ഗ്രാമ പഞ്ചായത്ത് വൈ. പ്രസിഡൻ്റ് ശ്രീ. എം.കെ.അനീഷ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. സുനിൽ കുമാർ കെ. അധ്യക്ഷത വഹിച്ച യോഗത്തിൽ രവീന്ദ്രനാഥൻ എൻ.കെ, ശിവദാസൻ മാവൂർ, പ്രകാശൻ പി., എന്നിവർ സംസാരിച്ചു. കേരള സ്റ്റേറ്റ് സുകൃതം പാലിയേറ്റീവ് ട്രെയിനിംഗ് ഡയറക്ടർ ശ്രീ. ജോസ് പുളിമൂട്ടിൽ നേതൃത്വം നൽകിയ പരിശീലന ക്ലാസ്സിൽ സുകൃതം പാലിയേറ്റീവ് കോർഡിനേറ്റർ അശ്വന്ത് എം.എസ്, നഴ്സിങ്ങ് കോർഡിനേറ്റർ അർച്ചന അനിൽ കുമാർ വിവിധ വിഷയങ്ങളിൽ ക്ലാസ്സെടുത്തു.

Post a Comment