മാവൂർ BRC മെഡിക്കൽ ക്യാമ്പ് നടത്തി



മാവൂർ: പൊതു വിദ്യാഭ്യാസ വകുപ്പ്, സമഗ്ര ശിക്ഷാ കേരളം മാവൂർ ബി.ആർ.സി യുടെ നേതൃത്വത്തിൽ പരിധിയിലെ പൊതു വിദ്യാലയങ്ങളിൽ പഠിക്കുന്ന ശ്രവണ - ചലന പരിമിതി നേരിടുന്ന കുട്ടികൾക്കായി 2026 - 27 അധ്യയന വർഷത്തെ മെഡിക്കൽ ക്യാമ്പ് നടത്തി.




മാവൂർ ഗ്രാമപഞ്ചായത്ത് രാജീവ് ഗാന്ധി കൺവെൻഷൻ സെന്ററിൽ നടന്ന മെഡിക്കൽ ക്യാമ്പിൽ പരിധിയിലെ 5 പഞ്ചായത്തിലെ വിദ്യാർത്ഥികൾ
പങ്കെടുത്തു. 
 മാവൂർ ബി ആർ സി യിലെ ബ്ലോക്ക് പ്രോജക്ട് കോ-ഓഡിനേറ്റർ റഷീദ് കെ.എം അധ്യക്ഷത വഹിച്ച 
ചടങ്ങ്
മാവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മുനീറത്ത് ടീച്ചർ ഉദ്ഘാടനം ചെയ്തു. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയർ പേഴ്സൺ ഉമാദേവി കുഴിപ്പള്ളി , വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർപേഴ്സൺ ഗീതാമണി എന്നിവർ സംബന്ധിച്ചു.

കോഴിക്കോട് ഗവ. മെഡിക്കൽ കോളേജിലെ പി എം ആർ വിഭാഗത്തിലെ പ്രൊഫസർ ഡോ:. മോഹൻരാജ് എം., എം സി എച്ച് ചെറൂപ്പയിലെ അസി. സർജൻ ഡോ: .ബിന്ദു പി. എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
 ട്രയ്നർ അമ്പിളി എസ്.വാര്യർ സ്വാഗതവും സ്പെഷ്യൽ എഡ്യുക്കേറ്റർ ഷീജ പി. നന്ദിയും പറഞ്ഞു.

Post a Comment

Previous Post Next Post
Paris
Paris