രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധം.



കോഴിക്കോട്  : കേന്ദ്ര സർക്കാരിൻ്റെ ജനാധിപത്യവിരുദ്ധമായ നടപടികളിൽ പ്രതിഷേധിക്കുന്ന നേതാക്കളെ ജയിലിൽ അടയ്ക്കുന്നതു കൊണ്ട് സമരങ്ങളെ അടിച്ചമർത്താൻ കഴിയില്ലെന്ന് സെറ്റോ ജില്ല ചെയർമാൻ സിജു കെ നായർ പറഞ്ഞു. 





എൻ.ജി ഒ അസോസിയേഷൻ വെസ്റ്റ് ഹിൽ ബ്രാഞ്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ ജനാധിപത്യം അട്ടിമറിക്കുന്ന കേന്ദ്രസർക്കാർ നീക്കത്തിലും
രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കളെ അറസ്റ്റ് ചെയ്തതിലും പ്രതിഷേധിച്ച് വെസ്റ്റ്ഹില്ലിൽ നടത്തിയ പ്രകടനവും വിശദീകരണ യോഗവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ല ജോയിൻ്റ് സെക്രട്ടറി
കെ.ടി. രമേശൻ അധ്യക്ഷനായി
സംസ്ഥാന കമ്മിറ്റി അംഗം എൻ പി രഞ്ജിത്ത് മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജോയിൻ്റ് സെക്രട്ടറി എലിസബത്ത് ടി. ജേക്കബ്, മുഹമ്മദ് അമീർ ,
ബ്രാഞ്ച് സെക്രട്ടറി സി ലിജിന , ഇ രോഷ്ന സി.ടി കെ രാജേഷ് 
പ്രസംഗിച്ചു.
ബിജേഷ് ബാലൻ, സുഭാഷ് ചന്ദ്രൻ, ജയഫർ സി എം , ഇന്ദിര. പി, പ്രഖിൽ, ഗണേഷ് കൃഷ്‌ണൻ മൂസത് ,ഷിറിൽ കുമാർ വി , ഷബീർ. കെഎം
നേതൃത്വം നല്കി

Post a Comment

Previous Post Next Post
Paris
Paris