കോഴിക്കോട്: പത്തുവർഷക്കാലം സർക്കാർ ജീവനക്കാർക്ക് നിഷേധിക്കപ്പെട്ട ആനുകൂല്യങ്ങൾ നൽകാനും ശമ്പള പരിഷ്കരണ നടപടികൾ ആരംഭിക്കാനും വി.ഡി. സതീശൻ സർക്കാർ മുന്നോട്ടുപോകുമ്പോഴാണ് ഇടത് സംഘടനകൾ സമരരംഗത്തിറങ്ങുന്നതെന്ന് കെ.പി.സി.സി. ജനറൽ സെക്രട്ടറി പി.എം. നിയാസ് കുറ്റപ്പെടുത്തി.
എൻ.ജി.ഒ. അസോസിയേഷൻ സിറ്റി ബ്രാഞ്ച് പ്രവർത്തക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാജ്യ തലസ്ഥാനത്ത് ഭരണഘടന സംരക്ഷിക്കാൻ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടത്തുന്ന സമരങ്ങൾക്ക് ജനാധിപത്യം കാംക്ഷിക്കുന്ന ഏവരുടെയും പിന്തുണയുണ്ടെന്നത് ശ്ലാഘനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യോഗത്തിൽ ജില്ലാ വൈസ് പ്രസിഡന്റ് രഞ്ജിത്ത് ചേമ്പാല അധ്യക്ഷനായി. സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ പ്രേംനാഥ് മംഗലശ്ശേരി, സിജു കെ. നായർ, മുൻ സെറ്റോ ജില്ലാ ചെയർമാൻ എം. ഷിബു, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എൻ.ടി. ജിതേഷ് , ടി. അജിത് കുമാർ, മധു രാമനാട്ടുകര, എൻ.പി. രഞ്ജിത്ത്, കെ.പി. സുജിത, ജില്ലാ വൈസ് പ്രസിഡന്റുമാരായ എൻ. സന്തോഷ് കുമാർ, കെ. രാജേഷ്, ജില്ലാ ജോയിന്റ് സെക്രട്ടറിമാരായ എലിസബത്ത് ടി. ജേക്കബ്, കെ.എം. ഷാജു, കെ.ടി. രമേശൻ, നേതാക്കളായ തുഷാര കൃഷ്ണൻ, ഹാരിസ് പുതുക്കുടി, എൻ.കെ. രജീഷ് എന്നിവർ പ്രസംഗിച്ചു.
പുതിയ ഭാരവാഹികളായി പ്രസിഡന്റ് ഹാരിസ് പി, സെക്രട്ടറി ഗണേഷ് കൃഷ്ണൻ മൂസത്, ട്രഷറർ വി. ഷിറിൽ കുമാർ, വനിതാ ഫോറം കൺവീനർ ഹസീന വി.കെ എന്നിവരെ തെരഞ്ഞെടുത്തു.

Post a Comment