കട്ടാങ്ങൽ : സംസ്ഥാന സ്കൂൾ കായികമേളയിൽ പങ്കെടുക്കുന്ന കായികതാരങ്ങൾക്ക് മികച്ച ആരോഗ്യപരിപാലനവും അടിയന്തര വൈദ്യസഹായവും ഉറപ്പാക്കുന്നതിനായി മെഡിക്കൽ കമ്മിറ്റി സജ്ജമാക്കിയ മൊബൈൽ ആപ്പിന്റെ ലോഞ്ചിംഗ് പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ധീൻ നിർവഹിച്ചു.
മേളയിൽ പങ്കെടുക്കുന്ന പതിനായിരക്കണക്കിന് വിദ്യാർത്ഥികളുടെ സുരക്ഷയും ആരോഗ്യവുമാണ് സർക്കാരിന്റെ പ്രഥമ പരിഗണനയെന്ന് മന്ത്രി പറഞ്ഞു. കായികതാരങ്ങൾക്ക് ഏതെങ്കിലും തരത്തിലുള്ള ശാരീരിക അസ്വസ്ഥതകളോ പരിക്കുകളോ ഉണ്ടായാൽ തൊട്ടടുത്തുള്ള മെഡിക്കൽ ടീമിന്റെ സേവനവും അടിയന്തര വൈദ്യസഹായവും വളരെ വേഗത്തിൽ ലഭ്യമാക്കാൻ ഈ ആപ്പ് സഹായിക്കും.
മേള നടക്കുന്ന പ്രധാന വേദികൾ, മെഡിക്കൽ ക്യാമ്പുകൾ, ഫസ്റ്റ് എയ്ഡ് പോസ്റ്റുകൾ, ആംബുലൻസ് സേവനങ്ങൾ, ഡ്യൂട്ടിയിലുള്ള ഡോക്ടർമാരുടെയും പാരാമെഡിക്കൽ ജീവനക്കാരുടെയും വിവരങ്ങൾ, സമീപത്തുള്ള ആശുപത്രികളുടെ വിവരങ്ങൾ എന്നിവയെല്ലാം വിരൽത്തുമ്പിൽ ലഭ്യമാക്കുന്ന രീതിയിലാണ് ആപ്പ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. കൂടാതെ, അടിയന്തര സാഹചര്യങ്ങളിൽ മെഡിക്കൽ ടീമുമായി നേരിട്ട് ബന്ധപ്പെടാനുള്ള ഹെൽപ്പ് ലൈൻ സൗകര്യവും ആപ്പിലുണ്ട്
.
ചടങ്ങിൽ മെഡിക്കൽ കമ്മറ്റി ചെയർമാൻ സി.കെ കാസിം MLA, കമ്മറ്റി ചെയർമാൻ എം.എ റസാഖ് മാസ്റ്റർ MLA, വിദ്യാ ബാലകൃഷ്ണൻ MLA,
ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മില്ലി മോഹൻ,
കേരള സംസ്ഥാന പൊതു വിദ്യാഭ്യാസ ഡയറക്ടർ അരുൺ കെ വിജയൻ ഐ എ എസ്,
ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എം.കെ നദീറ, മെഡിക്കൽ കമ്മറ്റി കൺവീനർ നൗഷാദ് കോപ്പിലാൻ, കെ.എ.ടി.എഫ് സംസ്ഥാന പ്രസിഡണ്ട് എം.ടി സൈനുൽ ആബിദീൻ, ജന:സെക്രട്ടറി മൻസൂർ മാടമ്പാട്ട്, ഡോ.നിസാർ ചേലേരി ,കെ എ ഖാദർ മാസ്റ്റർ, മെഡിക്കൽ കമ്മറ്റി വൈസ് ചെയർമാൻ ഒളോങ്ങൽ ഉസൈൻ, കെ.എ.ടി.എഫ് ജില്ലാ പ്രസിഡണ്ട് പി.കെ ഹഖീം മാസ്റ്റർ കളൻതോട്, വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യേഗസ്ഥർ, സംഘാടക സമിതി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു. കായികമേള കുറ്റമറ്റ രീതിയിൽ പൂർത്തിയാക്കുന്നതിനായി എല്ലാവിധ സജ്ജീകരണങ്ങളും പൂർത്തിയായതായി സംഘാടകർ അറിയിച്ചു.
.
മലപ്പുറം പാണക്കാട് യുപി സ്കൂളിലെ അറബിക് അധ്യാപകനും കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ സംസ്ഥാന ഐടിഐ കൺവീനറുമായ മുഹമ്മദ് റഫീഖ് എം എൻ ആണ് ഈ ആപ്പ് നിർമ്മിച്ചത്. സംസ്ഥാന ഐടി ട്രഷറർ ലത്തീഫ് മംഗലശ്ശേരി ആണ് ഇതിന് നേതൃത്വം നൽകിയത്

Post a Comment