മാവൂർ ജി എച്ച് എസ് എസ് വിദ്യാർത്ഥികൾ ബംഗളൂരുവിലെ ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങൾ സന്ദർശിച്ചു.



മാവൂർ: മാവൂർ ഗവ: ഹയർ സെക്കൻഡറി സ്കൂൾ സയൻസ് ക്ലബ്ബിൻ്റെ അഭിമുഖത്തിൽ ബംഗളൂരുവിലെ ശാസ്ത്ര സാങ്കേതിക സ്ഥാപനങ്ങൾ സന്ദർശിച്ചു.
."ഫ്രൂട്ട് പ്രിൻ്റ്സ് ഓഫ് ടുമോറോ" എന്ന പേരിലാണ് 25 വിദ്യാർത്ഥികളുടെ സന്ദർശനം. 
ഇന്ത്യൻ സ്പെയ്സ് റിസർച്ച് ഓർഗനൈസേഷൻ, യു ആർ റാവു സാറ്റലൈറ്റ് സെൻ്റർ, വിശ്വേശ്വര്യ ഇൻഡസ്ട്രിയൽ ആൻഡ് ടെക്നോളജിക്കൽ മ്യൂസിയം, ഹിന്ദുസ്ഥാൻ ഏറോ നോട്ടിക്സ് ലിമിറ്റഡ്, സയൻസ് ഗ്യാലറി ബാംഗ്ലൂരു 
എന്നിവിടങ്ങളിലാണ് സന്ദർശനം നടത്തിയത്.   




യാത്രയ്ക്ക്
മാവൂർ പഞ്ചായത്ത് പ്രസിഡന്റ് മുനീറത്ത് ടീച്ചർ ഫ്ളാഗ് ഓഫ്  
നിർവ്വഹിച്ചു. 
 വാർഡ് മെമ്പർ ചന്ദ്രിക ടീച്ചർ, സ്കൂൾ പി ടി എ പ്രസിഡന്റ് ഹരീഷ് , വൈസ് പ്രസിഡന്റ് രാംദാസ്, സ്‌കൂൾ പ്രിൻസിപ്പൽ സലിം അൽത്താഫ്, ,സീനിയർ അസിസ്റ്റന്റ് അബ്ബാസ് ,എസ് ആർ ജി കൺവീനർ ലേഖ , സ്റ്റാഫ്‌ സെക്രട്ടറി നജീബ് , സയൻസ് ക്ലബ് കൺവീനർ ഷിനു , അധ്യാപകരായ വിനോദ് , ജാക്സൺ , മുഹമ്മദ് , വി റൈഹാനത്ത് ,നബീല ,രബിത ,രക്ഷിതാക്കൾ എന്നിവരും പങ്കെടുത്തു.



Post a Comment

Previous Post Next Post
Paris
Paris