മാവൂർ : എക്സലന്റ് കോച്ചിംഗ് സെന്റർ വർഷം തോറും സംഘടിപ്പിച്ചു വരുന്ന 'എക്സലന്റ് ഡേ ആന്വൽ ഫെസ്റ്റ് - 2026' വിദ്യാർത്ഥികളിൽ ആവേശം വിതറി സമാപിച്ചു.
മാവൂർ രാജീവ് ഗാന്ധി കൺവെൻഷൻ സെന്ററിൽ രാവിലെ 8:30 മുതൽ വൈകിട്ട് 6:00 വരെ നീണ്ടുനിന്ന പരിപാടി കുന്നമംഗലം നിയോജകമണ്ഡലം എം.എൽ.എ എം.എ. റസാഖ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ അജ്നാസ് എം.പി അധ്യക്ഷത വഹിച്ചു.
എക്സലന്റ് കോച്ചിംഗ് സെന്റർ മുഖ്യകാര്യദർശി ഹമീദ് ചൂലൂർ സ്വാഗതം പറഞ്ഞു. പ്രശസ്ത ഗായകരായ ബാദുഷ ബി.എം, സൽമാൻ എസ്.വി എന്നിവർ സെലിബ്രിറ്റി അതിഥികളായി പങ്കെടുത്തു സദസ്സിന് സംഗീതവിരുന്ന് പകർന്നു.
മാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി. മുനീറത്ത് ടീച്ചർ, പെരുവയൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.വി. ജാഫർ, ചാത്തമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.കെ. നദീറ എന്നിവർ മുഖ്യാതിഥികളായി.
എക്സലന്റ് കോച്ചിംഗ് സെന്ററിന്റെ കട്ടാങ്ങൽ, കുറ്റിക്കാട്ടൂർ, വാഴക്കാട്, പെരുമണ്ണ എന്നീ ശാഖകളിലെ വിദ്യാർത്ഥികൾ അണിനിരന്ന വൈവിധ്യമാർന്ന കലാപരിപാടികൾ വേദിയിൽ അരങ്ങേറി. വിദ്യാർത്ഥികളുടെ സർഗ്ഗാത്മക കഴിവുകളെ കണ്ടെത്തുന്നതിനും അവർക്ക് മികച്ച പ്രോത്സാഹനം നൽകുന്നതിനുമാണ് ഇത്തരമൊരു വേദി ഒരുക്കിയതെന്ന് ഭാരവാഹികൾ വ്യക്തമാക്കി.
പരിപാടിയിൽ പ്രോഗ്രാം കോർഡിനേറ്റർ ഹിദാഷ്, ഡയറക്ടർ ബോർഡ് അംഗങ്ങളായ ഒ.എം. നൗഷാദ്, ഷാനവാസ് എന്നിവർ സംസാരിച്ചു. കാവ്യ വേണുഗോപാൽ അവതാരകയായി. സൽമാൻ വെള്ളലശ്ശേരി നന്ദി രേഖപ്പെടുത്തി.

Post a Comment